
ദുബൈ:ആകർഷകമായ ‘സൂപ്പർ സീറ്റ് സെയിൽ’ പ്രഖ്യാപിച്ച് എയർ അറേബ്യ.
ആഗോള ശൃംഖലയിലെ 10 ലക്ഷം സീറ്റുകളിൽ വമ്പൻ നിരക്ക് ഇളവുകളാണ് എയര്‍ അറേബ്യ വാഗ്ദാനം ചെയ്യുന്നത്.
ഏകദേശം 139 ദിർഹം (ഏകദേശം 3,358 രൂപ) മുതലാണ് ഒരുവശത്തേക്കുള്ള ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. അബുദാബിയിൽ നിന്ന് കേരളത്തിലെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ആകർഷകമായ ടിക്കറ്റ് നിരക്കുകൾ ലഭ്യമാണ്.
ബംഗ്ലാദേശിൽ നിന്ന് ഷാർജയിലേക്കും അബുദാബിയിലേക്കുമുള്ള നോൺ-സ്റ്റോപ്പ് വിമാനങ്ങളിലും, തുടർന്ന് ജർമ്മനി, ചെക്ക് റിപ്പബ്ലിക്, തുർക്കി, ഈജിപ്ത്, ഇറ്റലി, പോളണ്ട്, ഗ്രീസ്, റഷ്യ, ഓസ്ട്രിയ, അസർബൈജാൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള കണക്ഷൻ വിമാനങ്ങളിലും ഈ ഓഫർ ലഭ്യമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ടിക്കറ്റ് നിരക്ക് ഒറ്റ യാത്രയ്ക്ക് 139 ദിർഹം മുതലാണ് ആരംഭിക്കുന്നത്. അബുദാബിയിൽ നിന്ന് തിരുവനന്തപുരം / കൊച്ചി / കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഏകദേശം 299 ദിർഹം (ഏകദേശം 7,224 രൂപ) മുതലാണ് നിരക്കുകൾ തുടങ്ങുന്നത്.