കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം സിപിഎം കോട്ട തകർത്ത യുവ നേതാവ് പി.കെ. വൈശാഖിനെന്ന് സൂചന; വികസന നായകൻ വന്നാൽ ജില്ലയിലാകെ മാറ്റമുണ്ടാകും

Spread the love

കോട്ടയം : സിപിഎം ഉരുക്കു കോട്ടയായ കുമരകം ജില്ലാ പഞ്ചായത്ത് ഡിവിഷൻ പിടിച്ചെടുത്ത കോണ്‍ഗ്രസ് യുവനേതാവ് പി.കെ.വൈശാഖ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകുമെന്ന് ഏതാണ്ട് ഉറപ്പായി.

video
play-sharp-fill

യുവനിരയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വീകരിച്ചത്. കഴിഞ്ഞതവണ കുറിച്ചി ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ അംഗമായിരുന്ന വൈശാഖ് നടത്തിയ വികസന പ്രവർത്തനങ്ങളാണ് കുമരകത്ത് വോട്ടായി മാറിയത്.

കോട്ടയം ജില്ലയിൽ തന്നെ ഏറ്റവും അധികം വികസന പ്രവത്തനങ്ങൾ നടത്തിയ ഡിവിഷനാണ് കുറിച്ചി . ഈ വികസനങ്ങൾ ചൂണ്ടിക്കാട്ടിയാണ് വൈശാഖ് ഇടതുപക്ഷത്തിന്റെ ഉരുക്കു കോട്ടയായ കുമരകത്ത് വോട്ട് തേടിയതും .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈശാഖിന്റെ പ്രവർത്തന മികവ് തിരിച്ചറിഞ്ഞ കുമരകംകാർ കോൺഗ്രസ് ശോഷിച്ച മണ്ഡലം ആയിരുന്നിട്ട് കൂടി വൈശാഖിനെ കൈയ്യയച്ച് സഹായിച്ചു. ഇതോടെ സിപിഎം ഉരുക്ക് കോട്ടയിൽ പാർട്ടി അടിപതറി ..

വൈശാഖിന്റെ പ്രത്യേകത മത്സരിച്ചിടത്തെല്ലാം ചുവപ്പു കോട്ടകൾ തകർത്തതാണ്. കഴിഞ്ഞ തവണ കുറിച്ചി ഡിവിഷനിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടപ്പോഴും ഇടതു കോട്ട തകർത്താണ് മുന്നേറിയത്. അതേ ആത്മവിശ്വാസത്തിലാണ് പാർട്ടി കുമരകം ദൗത്യം വൈശാഖിനെ ഏൽപ്പിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ നില്‍ക്കെ വൈശാഖിനെ പോലെ അഴിമതി രഹിതനും, വികസന നായകനുമായ യുവ നേതാവ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആകുന്നത് അനിവാര്യമാണന്ന് മുതിർന കോൺഗ്രസ് നേതാക്കൾ കരുതുന്നു.