video
play-sharp-fill

അരിയും പച്ചക്കറിയും ഇനി വീട്ടിലെത്തും: സപ്ളൈക്കോയുടെ ഹോം ഡെലിവറി സംവിധാനം കോട്ടയത്തും സജീവം: ഈ ലിങ്കിലൂടെ സാധനം ബുക്ക് ചെയ്യാം

അരിയും പച്ചക്കറിയും ഇനി വീട്ടിലെത്തും: സപ്ളൈക്കോയുടെ ഹോം ഡെലിവറി സംവിധാനം കോട്ടയത്തും സജീവം: ഈ ലിങ്കിലൂടെ സാധനം ബുക്ക് ചെയ്യാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കോട്ടയം നഗരത്തിൽ നിത്യോപയോഗ സാധനങ്ങളുടെ ഹോം ഡെലിവറിയുമായി സപ്ളൈകോയും.

ലോക്ഡൗൺ പശ്ചാത്തലത്തിൽ കോട്ടയം നഗര പരിധിയിൽ പലവ്യജ്ഞനങ്ങളും പച്ചക്കറിയും മീനും വീടുകളിലെത്തിക്കാൻ സപ്ളൈകോയും രംഗത്ത് എത്തിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആവശ്യക്കാർ ഇനി www.bigcartkerala.com എന്ന പോർട്ടലിൽ അവശ്യമുള്ളവക്ക് ഓർഡർ നൽകിയാൽ അവ വീട്ടുപടിക്കലെത്തും.

കോട്ടയത്തെ ഇതു സംബന്ധിച്ച പ്രവർത്തനം തിരുനക്കരയിലുള്ള സപ്ളൈകോ ഹൈപ്പർ മാർക്കറ്റ് കേന്ദ്രീകരിച്ചാവും . മൽസ്യ ഫെഡിന്റെ മൽസ്യവും , കൺസ്യൂമർഫെഡിൻ്റെ അരിയും പല വ്യഞ്ജനങ്ങളും , ഹോർട്ടി കോർപ്പിൻ്റെ പച്ചക്കറിയുമാണ് വിതരണം ചെയ്യുക.

സംശയങ്ങൾക്ക് 892173 1931 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണെന്ന് സപ്ളൈകോ മേഖലാ മാനേജർ അറിയിച്ചു.