video
play-sharp-fill
ശശിയുടെ പ്രയോഗങ്ങൾ പാർട്ടിക്ക് അംഗീകരിക്കാൻ സാധിക്കാത്തത്; പി കെ ശ്രീമതി

ശശിയുടെ പ്രയോഗങ്ങൾ പാർട്ടിക്ക് അംഗീകരിക്കാൻ സാധിക്കാത്തത്; പി കെ ശ്രീമതി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പികെ ശശിക്കെതിരായ അന്വേഷണം വളരെ ഫലപ്രദമായിരുന്നെന്നും ഇതിന്റെ ഭാഗമായി ചില വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നെന്നും പാർട്ടി എടുത്തത് ശക്തമായ നടപടിയാണെന്നും അന്വേഷണ കമ്മീഷൻ അംഗമായിരുന്ന സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു.

കേരളത്തിലായാലും പുറത്തായാലും മറ്റുള്ളവർ മാതൃകയാക്കേണ്ടവർ, പെൺകുട്ടികളോട് നല്ല രീതിയിലാണ് സംസാരിക്കേണ്ടത്. എന്നാൽ, സംഭാഷണത്തിൽ പാർട്ടിക്ക് അംഗീകരിക്കാൻ കഴിയാത്ത രീതിയിലുള്ള ചില പ്രയോഗങ്ങൾ ഒട്ടും ശരിയായില്ല. അതുകൊണ്ടാണ് ഇത്തരത്തിൽ നടപടി ഉണ്ടായത്. മറ്റൊരു പാർട്ടിയും ഇത്തരത്തിൽ ശക്തമായ ഒരു നടപടി എടുക്കില്ല. ഈ വിഷയം മാത്രമേ പാർട്ടി പരിശോധിച്ചിട്ടുള്ളു. ഏത് നടപടിയും പാർട്ടി കേന്ദ്ര കമ്മറ്റിയുടെ സമ്മതത്തിന് വിധേയമായിട്ടായിരിക്കും. റിപ്പോർട്ട് പൂർണമായും സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മറ്റിയും അംഗീകരിക്കുകയായിരുന്നുവെന്നും പി കെ ശ്രീമതി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group