
പാലക്കാട്: വ്യാജരേഖ ചമച്ചെന്ന സിപിഎം ആരോപണത്തിനെതിരെ ശക്തമായ പ്രതികരണവുമായി ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. ശശി.
തനിക്കെതിരെയുള്ളത് സിപിഎമ്മിന്റെ അളിഞ്ഞ പ്രചാരണമാണെന്നും ആരോപണം ഉന്നയിക്കുന്നവർക്ക് ധൈര്യമുണ്ടെങ്കില്‍ കോടതിയില്‍ പോകട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
നാമനിർദേശ പത്രികയിലെ പേരിലും ജനനത്തീയതിയിലും പി.കെ. ശശി കൃത്രിമം കാണിച്ചുവെന്നാണ് സിപിഎം നേതൃത്വത്തിന്റെ ആരോപണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, തെറ്റായ രേഖകളാണെങ്കില്‍ അത് ഭരണാധികാരിക്ക് (റിട്ടേണിംഗ് ഓഫീസർ) ബോധ്യപ്പെടേണ്ടതല്ലേ എന്നും, അങ്ങനെയുണ്ടെങ്കില്‍ പത്രിക നിരാകരിക്കപ്പെടുമായിരുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.
എല്ലാ രേഖകളും കൃത്യമാണെന്നും താൻ നിരപരാധിയാണെന്ന് കോടതിയില്‍ തെളിയിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർത്ഥി പി കെ ശശി നാമനിർദ്ദേശക പത്രികയിലെ പേരിലും വയസ്സിലും കൃത്രിമം കാട്ടിയതായി എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയാണ് ആരോപണം ഉന്നയിച്ചത്.
അദ്ദേഹം പഠിച്ച കുലുക്കല്ലൂർ വി എ യുപി സ്കൂളിലെ സർട്ടിഫിക്കറ്റിലുള്ള പേര് ശശിധരൻ പി കെ എന്നാണെന്നും സ്കൂള്‍ സർട്ടിഫിക്കറ്റില്‍ ജനന തീയതിയിലും കൃത്രിമം കാണിച്ചുവെന്നുമാണ് എല്‍ഡിഎഫ് നേതാക്കള്‍ ആരോപിക്കുന്നത്.



