യൂത്ത് കോൺഗ്രസ് കോട്ടയം വെസ്റ്റ് മണ്ഡലം പ്രസിഡൻ്റ് പി കെ ജിബിനെ പാർട്ടി പരിപാടികളിൽ കാണ്മാനില്ല; സിപിഎം ഏരിയാ സമ്മേളനവുമായി ബന്ധപ്പെട്ട വടംവലി മൽസരസ്ഥലത്തു നിന്ന് കുട്ടിനേതാവിനെ കണ്ടെത്തി പ്രവർത്തകർ; വടംവലി മത്സരത്തിന്റെ സംഘാടകനായി ബാഡ്ജ് ധരിച്ച് നിന്ന കുട്ടി നേതാവിനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

Spread the love

കോട്ടയം: യൂത്ത് കോൺഗ്രസ് കോട്ടയം വെസ്റ്റ് മണ്ഡലം പ്രസിഡൻ്റിനെ പാർട്ടി പരിപാടികളിൽ കാണ്മാനില്ല. ഇതോടെ നാടൊട്ടുക്കും അന്വേഷണം നടത്തിയ പാർട്ടി പ്രവർത്തകർ കുട്ടി നേതാവിനെ സിപിഎം ഏരിയാ സമ്മേളനവുമായി ബന്ധപ്പെട്ട വടംവലി മൽസരസ്ഥലത്തു നിന്ന് കണ്ടെത്തി

video
play-sharp-fill

യൂത്ത് കോൺഗ്രസ് കോട്ടയം വെസ്റ്റ് മണ്ഡലം പ്രസിഡന്റ് പി കെ ജിബിനെയാണ് സിപിഎം കോട്ടയം ഏരിയ സമ്മേളനവുമായി ബന്ധപ്പെട്ട് തിരുവാതുക്കലിൽ നടന്ന വടംവലി മത്സരവേദിയിൽ സംഘാടകൻ്റെ റോളിൽ ബാഡ്‌ജ്‌ ധരിച്ച് നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇതോടെ കുട്ടി നേതാവിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നേതൃത്വത്തിന് പരാതി നൽകി.