അനധികൃത സ്വത്ത് സമ്പാദനം: പികെ ഫിറോസിനെതിരെ ഇഡിക്ക് പരാതി: മലപ്പുറത്തെ സിപിഎം പ്രാദേശിക നേതാവ് പരാതിക്കാരൻ

Spread the love

മലപ്പുറം: പികെ ഫിറോസിനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ ഇഡിക്ക് പരാതി.

സിപിഎം പ്രാദേശിക നേതാവും മലപ്പുറം നെടുവ സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ എ.പി മുജീബാണ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായ ഫിറോസിനെതിരെ പരാതി നൽകിയത്. കെടി ജലീലിന്റെ ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി.