video
play-sharp-fill

മുൻ മന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ പി ജെ  ജോസഫിന്റെ ഭാര്യ ശാന്ത ജോസഫ് അന്തരിച്ചു

മുൻ മന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ പി ജെ ജോസഫിന്റെ ഭാര്യ ശാന്ത ജോസഫ് അന്തരിച്ചു

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: മുൻ മന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ പി ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് (77) അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ആരോഗ്യവകുപ്പിലെ മുൻ അഡീഷണൽ ഡയറക്ടറായിരുന്നു ഡോ. ശാന്ത ജോസഫ്. 1971-ലായിരുന്നു ജോസഫുമായുള്ള വിവാഹം. മക്കൾ: അപ്പു (കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം), ആന്റണി, പരേതനായ ജോമോൻ, യമുന. ഡൗൺ സിൻഡ്രോം ബാധിതനായിരുന്ന ഇളയമകൻ ജോമോൻ, 2020 നവംബർ 20-നായിരുന്നു അന്തരിച്ചത്. മരുമക്കൾ: അനു, ഡോ. ജോ (മൗണ്ട് സീയോൺ മെഡിക്കൽ കോളജ്, കോഴഞ്ചേരി), ഉഷ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group