
സ്വന്തം ലേഖകന്‍
കോട്ടയം: പി.ജെ. ജോസഫിന്റെ കേരള കോണ്‍ഗ്രസ് വിഭാഭത്തില്‍ മത്സരിക്കുന്ന 10 സ്ഥാനാര്‍ത്ഥികള്‍ക്കും ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ചിഹ്നമായി ലഭിക്കും. എല്ലാ സ്ഥാനാര്‍ത്ഥികളും ട്രാക്ടറാണ് ചിഹ്നം ചോദിച്ചത്. എന്നാല്‍ ചങ്ങനാശേരിയില്‍ മാത്രം ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ബേബിച്ചന്‍ മുക്കാടനും ചിഹ്നമായി ആവശ്യപ്പെട്ടത് ട്രാക്ടര്‍ ആയിരുന്നു.
ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി എന്ന പേരില്‍ ബേബിച്ചന്‍ സമര്‍പ്പിച്ച പത്രിക വരണാധികാരി തള്ളി. പാര്‍ട്ടിക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിച്ചതിന്റെ കത്തും സീലും മറ്റു രേഖകളും ഹാജരാക്കാന്‍ കഴിയാതെ വന്നതാണ് കാരണം. എന്നാല്‍, ബേബിച്ചന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സമര്‍പ്പിച്ച പത്രിക വരണാധികാരി അംഗീകരിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചങ്ങനാശേരിയൊഴികെ മറ്റ് 9 സ്ഥലത്തും വേറെ രജിസ്റ്റേഡ് പാര്‍ട്ടികളൊന്നും ഈ ചിഹ്നം ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും സ്വതന്ത്രനും ഒരേ ചിഹ്നം ആവശ്യപ്പെട്ടാല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കാണ് മുന്‍തൂക്കം.