
പി.ജെ ജോസഫിന്റെ പുത്രൻ ജോ ജോസഫ് അന്തരിച്ചു ; ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം
സ്വന്തം ലേഖകൻ
തൊടുപുഴ: കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫ് എംഎല്‍എയുടെ മകന്‍ ജോ ജോസഫ് (ജോക്കുട്ടൻ 34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം.
ഉച്ചയൂണിന് ശേഷം ഉറങ്ങുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. തുടർന്ന് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൃദയ സംബന്ധമായ അസുഖത്തിന് ഏറെ നാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു.
ജോയുടെ പേരിൽ ഉള്ള ട്രസ്റ്റിൽ നിന്നും ഫണ്ട് കണ്ടെത്തി 7000 അഗതികൾക്ക് മാസം 1000 രൂപാ നൽകുന്ന പരിപാടി വിജയകരമായി നടന്നു വരികയായിരുന്നു. ഇതിനിടെയിലാണ് മരണം സംഭവിച്ചത്.
മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌ക്കാരം പിന്നീട്. മാതാവ്: ഡോ. ശാന്ത ജോസഫ്. സഹോദരങ്ങള്‍: അപ്പു, യമുന, ആന്റണി
Third Eye News Live
0
Tags :