വിവാദക്കുരുക്കിൽ ‘ രണ്ടില ‘ ; അപ്പീലുമായി പി.ജെ ജോസഫ് ഹൈക്കോടതിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: വിവാദങ്ങളൊഴിയാതെ വീണ്ടും രണ്ടില ചിഹ്നം. കേരളാ കോൺഗ്രസ് രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ പി ജെ ജോസഫ് അപ്പീലുമായി െൈഹെക്കോടതിയിൽ.
രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെ ചോദ്യം ചെയ്ത് പിജെ ജോസഫ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഈ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന് പിന്നാലെയാണ് ജോസഫ് അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുന്നത്.ഭരണഘടനാ സ്ഥാപനമായ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വസ്തുതകളും രേഖകളും പരിശോധിച്ചാണ് ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നൽകിയത്. അതുകൊണ്ട് തന്നെ ഈ വിഷയം വീണ്ടും കോടതി പരിശോധിക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി അന്ന് പി.ജെ ജോസഫിന്റെ ഹർജി തള്ളിയത്.
ജോസ് കെ മാണിക്ക് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ജോസഫിന്റെ ഹർജിയെ തുടർന്ന് ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തിരുന്നു.തുടർന്ന് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ചിഹ്നമായി ടേബിൾ ഫാനും ചെണ്ടയും ജോസ് ജോസഫ് വിഭാഗങ്ങൾക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയത്.
എന്നാൽ ഹൈക്കോടതി വിധി അനുകൂലമായതോടെ ജോസ് കെ മാണി വിഭാഗത്തിന് തദ്ദേശ തെരഞ്ഞെടുപ്പിലും രണ്ടില ചിഹ്നമായി ഉപയോഗിക്കാൻ അനുമതി നൽകുകയും ചെയ്തിരുന്നു.