video
play-sharp-fill

ദോശക്കല്ല് ഉണ്ടെങ്കില്‍ ഓവനില്ലാതെ എളുപ്പത്തില്‍ ചിക്കൻപിസ വീട്ടില്‍ ഉണ്ടാക്കാം; കുട്ടികൾക്കും  മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന റെസിപ്പി ഇതാ

ദോശക്കല്ല് ഉണ്ടെങ്കില്‍ ഓവനില്ലാതെ എളുപ്പത്തില്‍ ചിക്കൻപിസ വീട്ടില്‍ ഉണ്ടാക്കാം; കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന റെസിപ്പി ഇതാ

Spread the love

കോട്ടയം: ദോശക്കല്ല് ഉണ്ടെങ്കില്‍ ഓവനില്ലാതെ എളുപ്പത്തില്‍ ചിക്കൻപിസ വീട്ടില്‍ ഉണ്ടാക്കാം. കുട്ടികളും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടും ഈ ചിക്കൻപിസ.

ചേരുവകകള്‍

മൈദ
പഞ്ചസാര
ഉപ്പ്‌
ഒലിവ്‌ ഓയില്‍
തക്കാളി സോസ്
ലൈം ജ്യൂസ്‌
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്‌
മുളക്പൊടി
മഞ്ഞള്‍പ്പൊടി
ഒരു നുള്ള്‌ ഗരം മസാല
ജീരകപ്പൊടി
മഞ്ഞള്‍പൊടി
കുരുമുളക്പൊടി
ബട്ടർ
കാപ്സിക്കം
തക്കാളി
ചിക്കൻ
സവാള
ഒറിഗാനോ
ചീസ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തയ്യാറാക്കുന്ന വിധം

രണ്ടു കപ്പ് മൈദ,ഒരു ടേബിള്‍ സ്പൂണ്‍ വീതം പഞ്ചസാര , ഉപ്പ്‌ , ഒലിവ്‌ ഓയില്‍ എന്നിവ നന്നായി മിക്സ് ചെയ്യുക. അതിലേക്ക് പത്ത് ഗ്രാം യീസ്റ്റ്‌ ചേർക്കുക. ചെറു ചൂടുവെള്ളത്തില്‍ കുഴച്ച്‌ നനവുള്ള തുണി കൊണ്ട്‌ മൂടി വെയ്ക്കുക. 2 മണിക്കൂറിനു ശേഷം മാവ്‌ നന്നായി പരത്തി 10 മിനിറ്റ്‌ മാറ്റി വെയ്ക്കുക. ദോശ കല്ലില്‍ ചെറിയ ഗോള്‍ഡൻ കളർ ആകുന്നതുവരെ (രണ്ടു വശവും ) ചുട്ടെടുക്കുക. ലൈം ജ്യൂസ്‌ , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്‌, മുളക്പൊടി,മഞ്ഞള്‍പ്പൊടി,ഒരു നുള്ള്‌ ഗരം മസാല , ജീരകപ്പൊടി , മഞ്ഞള്‍പൊടി ,കുരുമുളക്പൊടി,ഉപ്പ്‌ ഇവ പുരട്ടി ചിക്കൻ അരമണിക്കൂർ വയ്ക്കുക . ബട്ടറില്‍ വറത്ത് ഒറിഗനോ ചേർക്കാം. കാപ്സിക്കം സവാള ,തക്കാളി എന്നിവ ബട്ടറില്‍ മൊരിച്ചെടുക്കാം. നേരത്തെ ചുട്ടെടുത്ത പിസ്സ ബേസില്‍ സോസ് ,ചീസ്‌ എന്നിവ നന്നായി പുരട്ടുക. അതിനു മുകളിലായി ബട്ടറില്‍ വേവിച്ചെടുത്ത ചിക്കൻ, കാപ്സിക്കം , സവാളചേർക്കുക . ഒരു ലെയർ കൂടി ചീസ്‌ നിരത്തി ഒറിഗനോ ഇട്ട് കുറച്ച്‌ ഒലിവ്‌ ഓയില്‍ കൂടി ചേർത്ത് ദോശ കല്ലില്‍ 15 മിനിറ്റ്‌ വേവിച്ചെടുക്കുക.