video
play-sharp-fill
14 വലിയ റെസ്റ്റോറന്റുകളുടെ പേരില്‍ പിസ്സ വിൽക്കുന്നത്  ചെറിയ ഒരു കടയിൽ ; ചതിക്ക് കൂട്ട് സ്വിഗ്ഗിയും; പരാതിയുമായി യുവാവ്

14 വലിയ റെസ്റ്റോറന്റുകളുടെ പേരില്‍ പിസ്സ വിൽക്കുന്നത് ചെറിയ ഒരു കടയിൽ ; ചതിക്ക് കൂട്ട് സ്വിഗ്ഗിയും; പരാതിയുമായി യുവാവ്

സ്വിഗ്ഗിക്കെതിരെ ഒരു യുവാവ് നല്‍കിയ പരാതിയാണ്. പിസ്സ കഴിയ്ക്കാന്‍ ആഗ്രഹം തോന്നിയതിനാല്‍ യുവാവും ഭാര്യയും സ്വിഗ്ഗി വഴി ഒലിയോ റസ്‌റ്റോറന്റില്‍ നിന്നും പിസ്സ ഓര്‍ഡര്‍ ചെയ്തു.
പിന്നീട് സ്വിഗ്ഗിയില്‍ നോക്കിയപ്പോള്‍ പിസ്സ ഓര്‍ഡര്‍ കൊടുത്ത റെസ്‌റ്റോറന്റ് തന്റെ വീടിന് ഒരുകിലോമീറ്റര്‍ മാത്രം ദൂരെയുള്ളതാണെന്ന് മനസിലായി.
എന്നാല്‍ തന്റെ അറിവില്‍ ഒലിയോ റെസ്‌റ്റോറന്റിന്റെ ഒരു ബ്രാഞ്ച് പോലും വീടിന് അടുത്തായി തുറന്നതായും അറിയില്ല. അതില്‍ സംശയം തോന്നിയ യുവാവ് ആ കടയില്‍ നേരിട്ട് പോകാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. അവിടെയെത്തിയപ്പോഴാണ് യുവാവ് ആ ഞെട്ടിക്കുന്ന സംഭവം അറിയുന്നത്.
ഒരു ചെറി കട.
ആ കടയ്ക്കാകട്ടെ പതിനാല് പേരുകളും. ഉടന്‍തന്നെ യുവാവ് സ്വിഗ്ഗിയില്‍ വിളിച്ച്‌ പരാതി അറിയിക്കുകയും ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ സ്വിഗ്ഗി ഓര്‍ഡര്‍ റദ്ദാക്കിയില്ല, അത് ഡെലിവര്‍ ചെയ്തു.
യുവാവ് സ്വിഗ്ഗി ചാറ്റില്‍ ഒരു പരാതി കൂടി നല്‍കി. ഉടന്‍ തന്നെ ഒരു ചോദ്യവുമില്ലാതെ യുവാവിന് മുഴുവന്‍ തുകയും തിരികെ നല്‍കി. ഏകദേശം 10 മിനിറ്റിനുശേഷം, ‘ഒലിയോ’ യുടെ മാനേജരില്‍ നിന്ന് യുവാവിന് ഒരു കോള്‍ വന്നു.
പിസ്സയുടെ രുചിയെക്കുറിച്ച്‌ ചോദിച്ചു. തുടര്‍ന്ന് താന്‍ പറ്റിക്കപ്പെട്ട കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം എല്ലാ റെസ്റ്റോറന്റുകളില്‍ നിന്നും ഡീലര്‍ ഷിപ്പ് എടുത്തിട്ടുണ്ടെന്ന് വിശദീകരിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും യുവാവ് പറയുന്നു.