video
play-sharp-fill

പിതാവിനെ ട്രക്കിടിപ്പിച്ചു കൊന്നയാളെ മകൻ ട്രക്കിടിപ്പിച്ചുകൊന്നു: മകന് 8 വയസുള്ളപ്പോഴാണ് പിതാവിന്റെ മരണം: 22 വർഷം കാത്തിരുന്ന് സ്വന്തമായി ട്രക്ക് വാങ്ങിയാണ് പിതാവിന്റെ ഘാതകനെ കൊന്നത്.

പിതാവിനെ ട്രക്കിടിപ്പിച്ചു കൊന്നയാളെ മകൻ ട്രക്കിടിപ്പിച്ചുകൊന്നു: മകന് 8 വയസുള്ളപ്പോഴാണ് പിതാവിന്റെ മരണം: 22 വർഷം കാത്തിരുന്ന് സ്വന്തമായി ട്രക്ക് വാങ്ങിയാണ് പിതാവിന്റെ ഘാതകനെ കൊന്നത്.

Spread the love

അഹമ്മദാബാദ്: ഇരുപത്തിരണ്ട് വർഷം മുൻപ് തന്‍റെ അച്ഛനെ കൊന്നയാളെ മുപ്പത് വയസുകാരൻ ട്രക്ക് കയറ്റി കൊന്ന് പ്രതികാരം ചെയ്തു.

ഗോപാല്‍ സിങ് ഭട്ടിക്ക് എട്ട് വയസുള്ളപ്പോഴാണ് അച്ഛൻ ഹരിസിങ് ഭട്ടി ഇതേ രീതിയില്‍ കൊല്ലപ്പെട്ടത്. ഇത്രയും കാലം പ്രതികാരം ചെയ്യാൻ തക്ക അവസരത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു ഗോപാല്‍.

അമ്പത് വയസുകാരനായ നഖാത് സിങ് ഭട്ടിയാണ് സൈക്കിളില്‍ പോകുമ്പോള്‍ പിക്കപ്പ് ട്രക്ക് ഇടിച്ച്‌ മരിച്ചത്. ആദ്യം വാഹനാപകടം എന്നു കരുതപ്പെട്ട സംഭവമാണ് പൊലീസ് അന്വേഷണത്തില്‍ ആസൂത്രിത കൊലപാതകമായിരുന്നു എന്നു തെളിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2002ല്‍ ഹരി സിങ് ഭട്ടി ട്രക്ക് ഇടിച്ച്‌ മരിച്ച കേസില്‍ നഖാതും ഇയാളുടെ നാല് സഹോദരങ്ങളും പ്രതികളായിരുന്നു. ഇവർക്ക് കോടതി ഏഴു വർഷം വീതം തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

ജയിലില്‍ നിന്നിറങ്ങിയ ശേഷം തത്ലേജിലെ ഒരു റെസിഡൻഷ്യല്‍ കോളനിയില്‍ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്നു നഖാത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ഇയാള്‍ സൈക്കിളില്‍ പോകുമ്പോള്‍ ഗോപാല്‍ പിക്കപ്പ് ട്രക്ക് കയറ്റി കൊന്നത്.

സംഭവത്തിനു ശേഷം രക്ഷപെടാൻ ശ്രമിച്ച ഗോപാലിനെ അല്‍പ്പ ദൂരത്തിനുള്ളില്‍ പൊലീസ് പിടികൂടി. അശ്രദ്ധമായി വാഹനം ഓടിച്ചതിനു മാത്രമാണ് ആദ്യം കേസെടുത്തിരുന്നത്. എന്നാല്‍,

കൊലപാതകത്തിനു വേണ്ടി മാത്രമായി കഴിഞ്ഞ ആഴ്ച എട്ട് ലക്ഷം രൂപ മുടക്കി വാങ്ങിയ ട്രക്കായിരുന്നു ഇതെന്ന് ഗോപാല്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പിക്കപ്പ് ട്രക്കിന് 1.25 ലക്ഷം രൂപ ഡൗണ്‍ പേയ്മെന്‍റ് അടച്ച ഗോപാല്‍ ബാക്കി തുകയ്ക്ക് ബാങ്ക് ലോണ്‍ എടുക്കുകയായിരുന്നു.

നഖാതിന്‍റെയും ഗോപാലിന്‍റെയും കുടുംബങ്ങളും ഇവരുടെ ഗ്രാമങ്ങളും തമ്മില്‍ പതിറ്റാണ്ടുകളായി ശത്രുത നിലനില്‍ക്കുന്നതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ജയ്സാല്‍മീറിലെ ബദോദ ഗ്രാമത്തില്‍നിന്നായിരുന്നു നഖാത്. ഗോപാല്‍ ആകട്ടെ, അജാസർ ഗ്രാമവാസിയും.

രണ്ടു ഗ്രാമത്തിലുമുള്ളവർ പരസ്പരം സംസാരിക്കുക പോലും ചെയ്യാത്തത്ര ശത്രുതയിലാണ് കഴിയുന്നത്. ഒത്തുതീർപ്പിനു പലവട്ടം ശ്രമിച്ചിട്ടും ഫലമുണ്ടായിട്ടില്ലെന്നും പൊലീസ്.