പിറ്റ്ബുൾ ആക്രമണത്തിൽ രണ്ടു വയസ്സുകാരിക്ക് ഗുരുതര പരിക്ക്, നായ ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു

Spread the love

 

 

ബംഗളൂരു: പിറ്റ്ബുൾ നായയുടെ ആക്രമണത്തിൽ രണ്ട് വയസുകാരിക്ക് ഗുരുതര പരിക്ക്. ബാനസവാടിയിലെ ഐടിസി റോഡിൽ സ്ഥിതി ചെയ്യുന്ന സുബ്ബണ്ണപാളയത്താണ് സംഭവം. അമ്മയ്ക്കൊപ്പം നടക്കുകയായിരുന്ന പെൺകുട്ടിയുടെ തോളിൽ അയൽവാസിയുടെ നായ കടിക്കുകയായിരുന്നു. ആക്രമണത്തിനിടെ നായയെ തള്ളിമാറ്റാൻ ശ്രമിച്ച അമ്മയെയും നായ ആക്രമിച്ചു.

video
play-sharp-fill

 

പെൺകുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്ന് നായ ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു. മൃഗങ്ങളുമായി അശ്രദ്ധമായി പെരുമാറിയതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 291 പ്രകാരമാണ് നായ ഉടമയ്ക്കെക്കെതിരെ അധികൃതർ കേസെടുത്തത്. പെൺകുട്ടിയുടെ ചികിത്സാ ചെലവ് നായയുടെ ഉടമ വഹിക്കാത്തതിൽ കുട്ടിയുടെ കുടുംബം പ്രതിഷേധം സംഘടിപ്പിച്ചു.

 

സമീപത്തെ ഹോട്ടലിൽ ജോലി ചെയ്യുന്ന പെൺകുട്ടിയുടെ മാതാപിതാക്കൾ രണ്ട് മാസം മുമ്പാണ് മകളേയും കൂട്ടി ബെംഗളൂരുവിലേക്ക് താമസം മാറ്റിയത്. കുട്ടി അപകടം നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group