
പിറ്റ്‍ബുള്ളിൻ്റെ ആക്രമണത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം ; ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടിയ പിറ്റ്ബുള്ളിനെ സ്ത്രീ വീട്ടിലേക്ക് കൂട്ടിയത് ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ്
സ്വന്തം ലേഖകൻ
ലോകത്ത് ഏറ്റവും അപകടകാരിയായ നായക്കളിൽ ഒന്നാണ്
പിറ്റ്ബുൾ. ഇവയുടെ അക്രമണത്തില്‍ ആളുകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ജീവന്‍ തന്നെ നഷ്ടപ്പെടുകയും ചെയ്യുന്ന അനേകം വാർത്തകൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്.
ഇപ്പൊൾ സ്പെയിനിലെ ഒരു സ്ത്രീക്ക് പിറ്റ്ബുള്ളിന്റെ അക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വാർത്തയാണ് പുറത്ത് വരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു 62 -കാരിക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
അനാഥമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നായയെ സ്ത്രീ തന്നെയാണ് വീട്ടിലേക്ക് കൂട്ടിയത്. എന്നാല്‍, പൊടുന്നനെ സ്ത്രീയെ നായ അക്രമിക്കുകയും സ്ത്രീക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്യുകയായിരുന്നു. സമീപത്തെ ആളുകളെ മുഴുവനും സംഭവം ഞെട്ടിച്ച് കളഞ്ഞിരിക്കുകയാണ്. അധികൃതര്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്.
ഉച്ചയ്‍ക്ക് ശേഷം രണ്ട് മണിയോടെ എമര്‍ജന്‍സി സര്‍വീസിലേക്ക് ഒരു ഫോണ്‍ വരികയായിരുന്നു. ആ സമയത്ത് സ്ത്രീയുടെ നിലവിളിയും കേള്‍ക്കാമായിരുന്നു. അവരെ പിറ്റ്ബുള്‍ അക്രമിക്കുകയായിരുന്നു. അധികൃതര്‍ അധികം വൈകാതെ തന്നെ സ്ത്രീയുടെ വീട്ടിലെത്തി. ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോള്‍ തന്നെ സ്ത്രീയുടെ നില അതീവഗുരുതരമായിരുന്നു.
മകാസ്ട്രെ എന്ന ചെറിയ നഗരത്തില്‍ തനിച്ചായിരുന്നു മരിച്ച സ്ത്രീയുടെ ജീവിതം. രണ്ട് മക്കളും പുറത്താണ്. സ്ത്രീക്ക് മൃഗങ്ങളോട് പ്രത്യേകം സ്നേഹവും അനുകമ്പയും ഉണ്ടായിരുന്നു എന്ന് മകാസ്ട്രെ നഗരത്തിന്റെ മേയര്‍ മാധ്യമങ്ങളോട് പറഞ്ഞത്.ഉപേക്ഷിക്കപ്പെട്ടിരിക്കുകയായിരുന്ന പിറ്റ്ബുള്ളിനെ അക്രമത്തില്‍ കൊല്ലപ്പെടുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ സ്ത്രീ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നത്.