പിസ്താ ചില്ലറക്കാരനല്ല…! കാഴ്ച മങ്ങല്‍ മറികടക്കാൻ സഹായിക്കുമെന്ന് ഗവേഷകർ; അറിയാം ഗുണങ്ങൾ എന്തൊക്കെയെന്ന്

Spread the love

കോട്ടയം: പണ്ടൊക്കെ വീടുകളില്‍ വളരെ അപൂര്‍വമായി മാത്രം കണ്ടിരുന്ന ഒന്നാണ് പിസ്ത അഥവാ പിസ്താഷിയോ.

video
play-sharp-fill

ഗള്‍ഫില്‍ നിന്ന് അവധിക്കെത്തുന്ന പ്രവാസികള്‍ തങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും കൊണ്ടുവന്നിരുന്ന അമൂല്യ സമ്മാനങ്ങളില്‍ ഒന്നായിരുന്നു പിസ്ത.
എന്നാല്‍ ഇന്ന് നാട്ടില്‍ സുലഭമാണ് ഈ കുഞ്ഞൻ.

പലതരം ചോക്ലേറ്റുകള്‍, ഈത്തപ്പഴം, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവയുടെ കൂട്ടത്തില്‍, പച്ചനിറത്തിലുള്ള ഈ ചെറിയ നട്സും നമ്മുടെ പ്രിയങ്കരം ആയി കഴിഞ്ഞു. ഓരോ തോടും ശ്രദ്ധാപൂർവം പൊളിച്ച്‌, അതിനുള്ളിലെ പച്ച പിസ്ത പരിപ്പ് എടുത്ത് വായിലിടുമ്പോള്‍ അതൊരു പ്രത്യേക അനുഭവം തന്നെയാണ് അല്ലെ?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയൊരു പഠനത്തില്‍ പ്രായമാകുമ്പോള്‍ സംഭവിക്കുന്ന കാഴ്ച മങ്ങല്‍ മറികടക്കാൻ ദിവസവും രണ്ട് പിടി പിസ്ത കഴിച്ചാല്‍ മതിയെന്ന് ഗവേഷകർ പറയുന്നു. ടഫ്റ്റ്സ് സർവകലാശാല ഗവേഷകർ നടത്തിയൊരു പഠനത്തിലാണ് ഈ കണ്ടെത്തല്‍. പ്രായമായവരില്‍ കാഴ്ച നഷ്ടപ്പെടാനുള്ള പ്രധാന കാരണമായ മാക്യുലർ ഡീജനറേഷൻ തടയാൻ പിസ്തയില്‍ അടങ്ങിയ ല്യൂട്ടിൻ സഹായിക്കുമെന്ന് കണ്ടെത്തി.

എന്താണ് മാക്കുലാർ ഡീജനറേഷൻ?

കണ്ണിന്റെ റെറ്റിനയിലെ മൂർച്ചയുള്ളതും കേന്ദ്രീകൃതവുമായ കാഴ്ചശക്തിക്ക് കാരണമാകുന്ന ഭാഗമാണ് മാക്കുല. പ്രായമാകുമ്പോള്‍ മാക്കുലയെ ബാധിക്കുന്ന അവസ്ഥയാണ് മാക്കുലാർ ഡീജനറേഷൻ. ഇത് ക്രമേണ കാഴ്ച നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നു.