
പാലക്കാട് : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കുറേക്കൂടി ശ്രദ്ധ പുലർത്തണമായിരുന്നെന്ന് നടനും സംവിധായകനുമായ രമേശ് പിഷാരടി. എംഎല്‍എക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അനുഭാവി കൂടിയായ രമേഷിന്‍റെ പ്രതികരണം.
പ്രതിഷേധങ്ങള്‍ സ്വാഭാവികമായി ഉണ്ടാകും, വിധി വരട്ടെയെന്ന് പറയാൻ രാഹുലിന്‍റെ വിഷയത്തില്‍ ഒരു പരാതി പോലുമില്ലല്ലോ എന്നാണ് രമേഷ് പിഷാരടി ന്യായീകരിക്കുന്നത്. ആരോപണങ്ങള്‍ തെളിയും വരെയും രാഹുലിനെ സ്ഥാനങ്ങളില്‍ നിന്നും നീക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഹുലിന്റെ സുഹൃത്ത് ആയതിനാൽ ഈ വിഷയത്തിൽ ഷാഫി പറമ്പലിനും വിമർശനങ്ങൾ വരുന്നത് സ്വഭാവികമാണ്.ആരോപണങ്ങള്‍ ഉയർന്നതിന് പിന്നാലെ രാഹുലിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഉമ്മൻചാണ്ടിക്കെതിരെയും ആരോപണങ്ങള്‍ ഉയർന്നപ്പോള്‍ പല രീതിയില്‍ പ്രതിഷേധങ്ങളുണ്ടായെന്നും രമേഷ് പിഷാരടി കൂട്ടിച്ചേര്‍ത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group