
പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടിക്കെതിരായ അധിക്ഷേപ പരാമർശത്തില്‍ പ്രതികരിച്ച് ഷാഫി പറമ്പില്‍ എംപി.
പിണറായി ക്യാബിനറ്റിലും സിപിഎം പാർട്ടിയിലും മുഴു സംഘികളാണ് ഉള്ളതെന്നും അതുകൊണ്ടാണ് പിഷാരടിയെ അരസംഖി ആക്കാൻ നോക്കുന്നതെന്നുമായിരുന്നു ഷാഫി പറമ്പില്‍ പ്രതികരിച്ചത്.
പേര് നോക്കി ആളെ തിരിച്ചറിയാം എന്ന് പറഞ്ഞ ആളുകള്‍ പിണറായിക്കൊപ്പമുണ്ട്. പിഷാരടിയെ പാലക്കാട്ടുകാർ ഗൗരവത്തോടെയാണ് കാണുന്നത്. അദ്ദേഹം ഭീ ഷണിയാണെന്ന് സിപിഎം തിരിച്ചറിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതുകൊണ്ടാണ് പിഷാരടിയെ കോമാളിയാക്കാൻ നോക്കുന്നത്. പരാജയ ഭീതി കൊണ്ടാണ് ഇത്തരം വ്യക്തിഹത്യകള്‍ നടത്തുന്നതെന്നും ഇതിനെല്ലാം ജനങ്ങള്‍ വോട്ടിലൂടെ മറുപടി നല്‍കുമെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.



