പിറവം പള്ളി: രണ്ട് ജഡ്ജിമാർ പിന്മാറി; പിന്മാറ്റം കോടതിയുടെ നിഷ്പക്ഷതയെ സംശയിക്കാതിരിക്കാൻ
സ്വന്തം ലേഖകൻ
കൊച്ചി: പിറവം പള്ളിതർക്കക്കേസ് പരിഗണിക്കുന്ന ബെഞ്ചിൽ നിന്നും ഹൈക്കോടതി ജഡ്ജിമാർ പിന്മാറി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, പിആർ രാമചന്ദ്ര മേനോൻ എന്നിവരാണ് പിന്മാറിയത്. കോടതിയുടെ നിഷ്പക്ഷത ഭാവിയിൽ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് പിന്മാറ്റം എന്ന് സൂചന. അഭിഭാഷകനായിരിക്കെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ യാക്കോബായ വിഭാഗത്തിന് വേണ്ടി കോടതിയിൽ ഹാജരായിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട കേസിലാണ് ദേവൻ രാമചന്ദ്രൻ വക്കാലത്ത് എടുത്തത്. അതുകൊണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേസിൽ നിന്ന് പിന്മാറണമെന്ന് യാക്കോബായ വിഭാഗം ഹർജി നൽകിയിരുന്നു. ഇത്തരമൊരു ഹർജി വന്ന സാഹര്യത്തിൽ കോടതിയുടെ നിഷ്പക്ഷത ഭാവിയിൽ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് പിന്മാറ്റമെന്ന് ജസ്റ്റിസുമാർ പറഞ്ഞു. അതേസമയം പിറവം പള്ളിയിലുണ്ടായ പൊലീസ് നടപടിയാകാം ഹർജിക്കു പിന്നിലെന്ന് കോടതി പറഞ്ഞു.
Third Eye News Live
0