
കോട്ടയം : പാമ്പാക്കുട അരീക്കല്‍ വെള്ളച്ചാട്ടത്തില്‍ നഷ്ടപ്പെട്ട സ്വർണ്ണമാല മുങ്ങിയെടുത്ത് അഗ്നിരക്ഷാസേന.
കോട്ടയം സ്വദേശിനി അനുപമയുടെ സ്വർണ്ണമാലയാണ് ഫയര്‍ഫോഴ്സ് സംഘം വെള്ളച്ചാട്ടത്തില്‍ നിന്നും മുങ്ങിത്തപ്പിയെടുത്തത്.
അരീക്കല്‍ വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു കോട്ടയം സ്വദേശി അനുപമയും സുഹൃത്തുക്കളും , വെള്ളച്ചാട്ടത്തിലിറങ്ങവെ അനുപമയ്ക്ക് തന്‍റെ 2 പവന്‍ തൂക്കം വരുന്ന മാല നഷ്ടമാവുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവരമറിഞ്ഞ് പിറവം ഫയര്‍ഫോഴ്സ് ഓഫീസര്‍ എ കെ പ്രഫുല്ലിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മാല കണ്ടെത്തുകയായിരുന്നു, ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫീസര്‍മാരായ എൻ പി രാഹുല്‍, മഹേഷ് രവീന്ദ്രൻ, നിഖില്‍ എച്ച് , ആർ വിഷ്ണു, ഷാജി എം എം എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
ഒരു മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ മാല തപ്പിയെടുത്താണ് സംഘം കരയ്ക്കുകയറിയത്. കനത്തമഴയില്‍ വെള്ളം കലങ്ങിമറിഞ്ഞത് തിരച്ചിൽ ദുഷ്കരമാക്കിയെങ്കിലും ഫയർഫോഴ്സ് സംഘം മാലയുമായിട്ടാണ് തിരികെ കയറിയത്.
മാല കണ്ടത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ കരഘോഷത്തോടെയാണ് അനുപമയും സുഹൃത്തുക്കളും അവിടെ ഉണ്ടായിരുന്ന വിനോദസഞ്ചാരികളും വരവേറ്റത്.
തുടർന്ന് മാല മാല അനുപമയ്ക്ക് കൈമാറി. നിറഞ്ഞ സന്തോഷത്തില്‍ മാല തിരികെ വാങ്ങിയ അനുപമ ഫയര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈകൊടുത്ത് നന്ദിയുമറിയിച്ചാണ് മടങ്ങിയത്.