പിറവം പള്ളിയിൽ സംഘർഷം തുടരുന്നു: യാക്കോബായാ വിഭാഗക്കാരെ ഒഴിപ്പിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതിയുടെ കർശന നിർദേശം: ജില്ലാ കളക്ടർ സ്ഥലത്ത് എത്തി: ഗേറ്റ് പൊളിച്ച് പൊലീസ് ഉള്ളിൽ പ്രവേശിപ്പിച്ചു
സ്വന്തം ലേഖകൻ
കൊച്ചി: രണ്ടു ദിവസമായി തുടരുന്ന സംഘർഷാവസ്ഥയ്ക്കൊടുവിൽ പിറവം പള്ളി പ്രശ്നത്തിൽ കർശന നടപടിയുമായി ഹൈക്കോടതി.
പിറവം പള്ളിയില്‍ തമ്പടിച്ചിരിക്കുന്ന യാക്കോബായ വിഭാഗക്കാരെ വ്യാഴാഴ്ച തന്നെ പൂര്‍ണമായി ഒഴിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. പള്ളിയുടെ പ്രധാനഗേറ്റിന്റെ പൂട്ട് പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് പൊളിച്ചു. പിറവം പള്ളിയിലും പരിസരത്തുമായി യാക്കോബായ വിഭാഗക്കാരെ ഇന്ന് തന്നെ പൂര്‍ണമായും ഒഴിപ്പിച്ച ശേഷം റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണിത്. പള്ളിയുടെ പരിസരത്തുള്ളവരെയും ഒഴിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ഒഴിപ്പിച്ച ശേഷം ഉച്ചയ്ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്.
തര്‍ക്കം നിലനില്‍ക്കുന്ന പിറവം പള്ളി ജില്ലാ കളക്ടര്‍ ഏറ്റെടുക്കണമെന്നും സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഹൈക്കോടതി ഇപ്പോള്‍ നിര്‍ണായക നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വൈദികരടക്കം 67 പേര്‍ക്ക് പള്ളിയില്‍ പ്രവേശിക്കുന്നതിന് രണ്ട് മാസത്തേക്ക് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥിതി ഗതി ഗുരുതരമായതോടെ ജില്ലാ കളക്ടർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പിറവം പള്ളി ഓര്‍ത്തഡോക്സ് സഭയ്ക്ക് അവകാശപ്പെട്ടതാണ്. ആ വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഏറ്റെടുക്കണമെന്നും ഓര്‍ത്തഡോക്‌സ് സഭ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
പള്ളിയില്‍ പ്രവേശിക്കാതെ മടങ്ങില്ലെന്ന് ഓര്‍ത്തഡോക്സ് പക്ഷവും പള്ളി വിട്ടുകൊടുക്കില്ല എന്ന നിലപാടിലുറച്ച് യാക്കോബായ വിഭാഗം പള്ളി കോമ്ബൗണ്ടിനുള്ളിലും നിലയുറപ്പിച്ചിട്ട് 24 മണിക്കൂറിലധികമായി. ബുധനാഴ്ച രണ്ട് തവണ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പോലീസിന് ബലം പ്രയോഗിച്ച് യാക്കോബായ വിഭാഗക്കാരെ ഒഴിപ്പിക്കേണ്ടി വരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തര്‍ക്കം നിലനില്‍ക്കുന്ന പിറവം സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ഇന്ന് പ്രവേശിക്കാനിരിക്കെ പള്ളിയില്‍ സംഘര്‍ഷാവസ്ഥ. സുപ്രീംകോടതി ഉത്തരവുകളുടെ പശ്ചാത്തലത്തില്‍ ആണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നീക്കം. എന്നാല്‍, ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ കയറിയാല്‍ തടയുമെന്ന് യാക്കോബായ വിഭാഗം അറിയിച്ചതിന് പിന്നാലെ പള്ളി പൂട്ടി പ്രതിഷേധം ആരംഭിച്ചു. ആരെയും അകത്ത് പ്രവേശിപ്പിക്കില്ലെന്ന് യാക്കോബായ വിശ്വാസികള്‍ പറഞ്ഞു.