play-sharp-fill
പിറവം പള്ളിത്തർക്കം;  കേസ് കേൾക്കുന്നതിൽ നിന്ന് നാലാം ഡിവിഷൻ ബെഞ്ചും പിൻമാറി.

പിറവം പള്ളിത്തർക്കം; കേസ് കേൾക്കുന്നതിൽ നിന്ന് നാലാം ഡിവിഷൻ ബെഞ്ചും പിൻമാറി.

സ്വന്തം ലേഖകൻ

കൊച്ചി: പിറവം പള്ളി കേസ് കേൾക്കുന്നതിൽ നിന്ന് നാലാം ഡിവിഷൻ ബെഞ്ചും പിൻമാറി.ജസ്റ്റീസ് ആനി ജോണാണ് ഇക്കാര്യം അറിയിച്ചത്.


സുപ്രീംകോടതി വിധിയനുസരിച്ച് പള്ളിയിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്‌സ് വിഭാഗം നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ മുന്നിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജസ്റ്റിസ് ഹരിലാൽ , ജസ്റ്റിസ് ആനി ജോൺ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഇന്ന് കേസ് വീണ്ടും പരിഗണിക്കേണ്ടിയിരുന്നത്. കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിടും.

കേസ് പരിഗണിച്ചയുടനെ താൻ കേസിൽനിന്ന് പിൻമാറുകയാണെന്ന് ജസ്റ്റീസ് ആനി ജോൺ അറിയിക്കുയായിരുന്നു. കാരണം വ്യ്കതമാക്കാതെയാണ് പിൻമാറ്റം .

നേരത്തെ കേസ് പരിഗണിക്കേണ്ടിയിരുന്ന മൂന്ന് ഡിവിഷൻ ബെഞ്ചുകളും നേരത്തെ പിൻമാറിയിരുന്നു. ഡിവിഷൻ ബെഞ്ചിൽ ഉൾപ്പെട്ടിരുന്ന ജസ്റ്റിസുമാർ നേരത്തെ പള്ളിതർക്കകേസിൽ ഹാജരായിട്ടുള്ള അഭിഭാഷകർ ആയതിനാൽ ആണ് കേസ് കേൾക്കുന്നതിൽനിന്നും പിൻമാറിയിട്ടുള്ളത്.

നേരത്തെ പിറവം പള്ളിത്തർക്കക്കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് പി ആർ രാമചന്ദ്ര മേനോൻ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചും ജസ്റ്റിസ് ചിദംബരേഷ് അടങ്ങിയ ബെഞ്ചും ജസ്റ്റിസ് സി കെ അബ്ദുൽ റഹീം, ജസ്റ്റിസ് ടി വി അനിൽകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചും പിന്മാറിയിരുന്നു.