കടുത്തുരുത്തി-ആപ്പുഴ റോഡിൽ വീണ്ടും പൈപ്പ് പൊട്ടി; റോഡിലൂടെ വെള്ളം കുത്തിയൊഴുകുന്നു; ഉടൻ നടപടിയെടുക്കണമെന്ന് നാട്ടുകാർ

Spread the love

കടുത്തുരുത്തി :കടുത്തുരുത്തി-ആപ്പുഴ റോഡിൽ പൈപ്പ് പൊട്ടി വെള്ളം കുത്തിയൊഴുകുന്നു. വഴിയിൽ വെള്ളക്കെട്ടും രൂപപ്പെട്ടു.

video
play-sharp-fill

തീരദേശ റോഡിലൂടെ കടത്തി വിട്ടിരിക്കുന്ന വാട്ടർ അതോറിറ്റിയുടെ പുതിയ പൈപ്പ് ലൈനിൽ പല സ്ഥലത്തായി ഇതിനോടകം ജോയിന്റിൽ ലീക്ക് വന്ന് വെള്ളം പൊട്ടിയൊഴുകി റോഡിന് നാശമുണ്ടാക്കിയിട്ടുണ്ട്. റെയിൽവേ മേൽപ്പാലത്തിന് സമീപത്ത് അഞ്ചാം തവണയാണ് പൈപ്പ് പൊട്ടുന്നത്.

കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് അപകട ഭീഷിണി ഉയർത്തുകയാണ്. വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് രണ്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പരിഹരിക്കാൻ അധികൃതരെത്തിയില്ല.തകരാർ പരിഹരിച്ച് വെള്ളം പാഴാകുന്നത് തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിയെടുത്തതാണ് തകർന്നു കിടന്നറോഡിന്റെ നാശം പൂർണമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group