
കൊല്ലം : നവകേരള സദസ്സിന് മുന്നോടിയായി കൊല്ലത്ത് കശുവണ്ടി പരിപ്പ് ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ രൂപം തീര്‍ത്ത് കലാകാരന്‍. നവകേരള സദസ്സിന് മുന്നോടിയായി 30 അടി വിസ്തീര്‍ണത്തില്‍ കലാകാരൻ ഡാവിഞ്ചി സുരേഷാണ് മുഖ്യമന്ത്രിയുടെ രൂപം തീര്‍ത്തത്.
രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന കശുവണ്ടി പരിപ്പ് ഉപയോഗിച്ചാണ് കൊല്ലം ബീച്ചില്‍ കലാരൂപം സൃഷ്ടിച്ചത്. വിവിധ വിഭാഗത്തിലുള്ള പരിപ്പ് വേര്‍തിരിച്ചാണ് കലാസൃഷ്ടിക്ക് ആവശ്യമായ നിറവിന്യാസം തയ്യാറാക്കിയത്. പ്രകൃതി സൗഹൃദ നിര്‍മിതി കൂടിയാണിത്. കശുവണ്ടി വികസന കോര്‍പറേഷന്‍, കാപക്‌സ്, കേരള കാഷ്യുബോര്‍ഡ്, കെ സി ഡബ്ല്യു ആര്‍ ആന്റ് ഡബ്‌ള്യു എഫ് ബി, കെ എസ് സി എ സി സി എന്നിവ സംയുക്തമായാണ് കലാരൂപത്തിന്റെ സംഘാടനം.
കലാകാരൻ ഡാവിഞ്ചി സുരേഷ്, എം മുകേഷ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. കശുവണ്ടി വികസന കോര്‍പ്പറേഷൻ ചെയര്‍മാൻ എസ് ജയമോഹൻ, കെഎസ്‌എഫ്‌ഇ ചെയര്‍മാൻ കെ വരദരാജൻ, ജില്ലാ ഇൻഫര്‍മേഷൻ ഓഫീസര്‍ പി ആര്‍ സാബു, സാമൂഹിക- സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group