video
play-sharp-fill

കണ്ണൂര്‍ സര്‍വ്വകലാശാലാ വിസിയുടെ നിയമനം റദ്ദ് ചെയ്ത കോടതി വിധി സംസ്ഥാന സര്‍ക്കാരിനേറ്റ തിരിച്ചടിയല്ലെന്ന്, മുഖ്യമന്ത്രി  പിണറായി വിജയൻ.

കണ്ണൂര്‍ സര്‍വ്വകലാശാലാ വിസിയുടെ നിയമനം റദ്ദ് ചെയ്ത കോടതി വിധി സംസ്ഥാന സര്‍ക്കാരിനേറ്റ തിരിച്ചടിയല്ലെന്ന്, മുഖ്യമന്ത്രി  പിണറായി വിജയൻ.

Spread the love

 

തിരുവനന്തപുരം : കണ്ണൂര്‍ സര്‍വ്വകലാശാല വിസി നിയമനം റദ്ദാക്കിയ കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ല; പുനര്‍നിയമനം നടന്നത് ചട്ടപ്രകാരമെന്നും മുഖ്യമന്ത്രി. ഈ വിധി സര്‍ക്കാരിന് തിരിച്ചടി എന്നാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതെന്നും ആ പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

 

മൂന്ന് നിയമപ്രശ്നങ്ങളാണ് ഇവിടെയുള്ളത്. പുനര്‍നിയമനം നിയമപ്രകാരവും ചട്ടപ്രകാരവും ആണെന്ന് ഹൈക്കോടതി നിരീക്ഷിച്ചതാണ്. ആ നിരീക്ഷണത്തെ സുപ്രീംകോടതി ശരിവച്ചു. നിശ്ചിത കാലാവധിയുള്ള തസ്തികയാണ് വി.സി പോസ്റ്റ്. പുനര്‍ നിയമനം ആകാമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. അതില്‍ പ്രായപരിധി ബാധകമോ എന്ന ചോദ്യത്തിനും സുപ്രീകോടതി വ്യക്തത വരുത്തിയിട്ടുണ്ട്.

 

 

 

 

സെര്‍ച്ച്‌ കമ്മിറ്റി പ്രകാരം ആളെ കണ്ടെത്തേണ്ടതുണ്ടെന്ന ചോദ്യത്തിന് പുനര്‍ നിയമനത്തിന് ഇത് ആവശ്യമില്ലന്ന് കോടതി അറിയിച്ചിട്ടുണ്ട്. ചട്ടപ്രകാരമാണെന്നും നിയമപ്രകാരമാണെന്നും ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. അത് പൂര്‍ണമായും സുപ്രിം കോടതിയും ശരിവെക്കുകയാണ്. സുപ്രീം കോടതി മുൻപാകെ നല്‍കിയ ഹര്‍ജിയില്‍ ഗവര്‍ണര്‍ ഒന്നാം കക്ഷിയായിരുന്നു. ഗവര്‍ണറുടേത് വിചിത്രമായ നിലപാടാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

വിസി നിയമനം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ഗവര്‍ണര്‍ കോടതിയില്‍ അറിയിച്ചത്. എന്നാല്‍ ചട്ട വിരുദ്ധമായി അല്ല കണ്ണൂര്‍ വി.സി നിയമനം നടന്നത് എന്ന് കോടതി തന്നെ വ്യക്തമാക്കുന്നു. വിധി വന്നതിന് ശേഷവും ചാൻസലര്‍ നിയമനം നടന്നത് ചട്ടവിരുദ്ധമായാണ് എന്നാണ് പറയുന്നത്. ചാൻസലറെ കുറിച്ചാണ് കോടതിയില്‍ പ്രതികൂല പരാമര്‍ശമുണ്ടായത്. ഇത്തരത്തിലുള്ള പ്രതികരണം നടത്തുന്ന ഗവര്‍ണര്‍ ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനാണോ?. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട് എന്ന് ഗവര്‍ണര്‍ ഓര്‍ക്കണം എന്നും പറഞ്ഞു.

 

 

ഗോപിനാഥ് രവീന്ദ്രനെ ഇവിടെ നിന്ന് തുരത്തണമെന്ന കാര്യത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. നിലപാടുകള്‍ തുറന്നുപറയുന്ന ആളാണ്‌ വിസി. പ്രതിപക്ഷം ഇക്കാര്യത്തില്‍ ഇത്ര സന്തോഷിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു.