പിണ്ണാക്കനാട്ട് പിക്കപ്പ് വാനു കളുടെ അനധികൃത പാർക്കിംഗ് അപകട സാധ്യത:

പിണ്ണാക്കനാട്ട് പിക്കപ്പ് വാനു കളുടെ അനധികൃത പാർക്കിംഗ് അപകട സാധ്യത:

സ്വന്തം ലേഖകൻ
കാഞ്ഞിരപ്പള്ളി: പിണ്ണാക്കനാട്ട് പിക്ക് അപ് വാനുകളുടെ അനധികൃത പാർക്കിംഗ് അപകടം ക്ഷണിച്ചു വരുത്തുന്നു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിലാണ് പിണ്ണാക്കനാട് ജംഗ്ഷൻ. ജംഗ്ഷനിലെ പിക്കപ്പ് വണ്ടികളുടെ പാർക്കിംഗ് രീതി ആണ് അപകടമുണ്ടാക്കുന്നത്. കഞ്ഞിരപ്പള്ളിയിൽ നിന്ന് വരുമ്പോൾ ഡിവൈഡർ തീരുന്ന സ്ഥലത്തു സൈഡ് വരയിൽനിന്നും റോഡിലേക്ക് വണ്ടിയുടെ ഫ്രണ്ട് മുഴുവൻ കയറ്റിയാണ് പാർക്ക്‌ ചെയ്യുന്നത്.

ഇതിനു നേരെ എതിർ സൈഡിൽ ബസ് സ്റ്റോപ്പ്‌ ആണ്. റോഡിന്റെ സൈഡ് വരയിൽ നിന്നും റോഡിലേക്ക് കയറ്റി പാർക്ക്‌ ചൈയ്യുന്നതുകൊണ്ട് കാഞ്ഞിരപ്പപ്പള്ളിയിൽനിന്നും വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടാണ്. ബസ്സ്റ്റോപ്പിൽ വാഹനം നിർത്തിയിട്ടുണ്ടെങ്കിൽ വളരെ അപകടസാധ്യതയുണ്ട്.


തൊട്ടു മുൻപിലുള്ള പെട്രോൾ പമ്പ്, ഷോപ്പിംഗ് കോംപ്ലക്സ് എന്നിവിടങ്ങളിൽനിന്നും പുറത്തേക്കിറങ്ങുന്ന വാഹനങ്ങൾക്കും അനധികൃത പാർക്കിംഗ് പ്രശ്നമുണ്ടാക്കുന്നു. വാഹനങ്ങളുടെ മറ കാരണം കാഞ്ഞിരപ്പള്ളയിൽനിന്നും വരുന്ന വാഹനങ്ങൾ കാണാനും സാധിക്കുകയില്ല. ഇത് വാഹനങ്ങളുടെ കൂട്ടിയിടിക്ക് കാരണമാകും. വെള്ളവരക്ക് അകത്തുകയറ്റിയുള്ള പാർക്കിംഗ് കേരളത്തിൽ മറ്റെവിടെയും കാണില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് വരെ ചെറിയ അപകടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെങ്കിലും വലിയ അപകടം സംഭവിക്കുന്നതിനുമുൻപ് അനധികൃത പാർക്കിംഗ് നിരോധിക്കണമെന്നാണ് ആവശ്യം.