play-sharp-fill
വനിതാ പൊലീസുകാരിയ്ക്കും കേരളത്തിൽ രക്ഷയില്ല: പെൺകുട്ടികളെ രക്ഷിക്കാൻ ഡ്യൂട്ടി ചെയ്യുന്ന പിങ്ക് പൊലീസിന്റെ ചിത്രം മൊബൈലിൽ പകർത്തി; കടന്നു പിടിച്ചു; സംഭവം പാലാ ബസ് സ്റ്റാൻഡിൽ

വനിതാ പൊലീസുകാരിയ്ക്കും കേരളത്തിൽ രക്ഷയില്ല: പെൺകുട്ടികളെ രക്ഷിക്കാൻ ഡ്യൂട്ടി ചെയ്യുന്ന പിങ്ക് പൊലീസിന്റെ ചിത്രം മൊബൈലിൽ പകർത്തി; കടന്നു പിടിച്ചു; സംഭവം പാലാ ബസ് സ്റ്റാൻഡിൽ

സ്വന്തം ലേഖകൻ

കോട്ടയം: പെൺകുട്ടികൾക്കു സംരക്ഷണം ഒരുക്കാൻ പൊലീസ് നിയോഗിച്ച പിങ്ക് പൊലീസുകാർക്കും രക്ഷയില്ലാത്ത സ്ഥിതി. മൊബൈൽ ഫോണിൽ പിങ്ക് പൊലീസുകാരിയുടെ ചിത്രം പകർത്തിയ യുവാവ്, ഇവരെ കടന്നു പിടിക്കുകയും ചെയ്തു. പാലാ ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അക്രമ സംഭവങ്ങൾ അരങ്ങേറിയത്. മദ്യലഹരിയിൽ എത്തിയ യുവാവാണ് നൂറുകണക്കന് ആളുകൾ നോക്കി നിൽക്കെ വനിതാ പൊലീസുകാരിയെ കടന്നു പിടിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത്. എ്ന്നാൽ, പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ നിസാര വകുപ്പ് ചുമത്തിയ ശേഷം ജാമ്യത്തിൽ വിടുകയായിരുന്നു ഉണ്ടായത്.
പാലാ ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിയുടെ ഭാഗമായി പിങ്ക് പൊലീസിന്റെ കാറിനോട് ചേർന്ന് നിൽക്കുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥ. ആദ്യം യുവാവ് മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തി. പൊലീസുകാരിയുടെയും, പ്രദേശത്തിന്റെയും കാറിന്റെയും ചിത്രങ്ങളാണ് ആദ്യം ഇയാൾ പകർത്തിയത്. പൊലീസുകാർ ഇത് കാര്യമായി എടുത്തില്ല. എന്നാൽ, പൊലീസുകാരുടെ ഭാഗത്തു നിന്നും പ്രതികരണം ഇല്ലെന്ന് കണ്ടതോടെ ഇവർ ഉദ്യോഗസ്ഥയുടെ മുഖത്തോട് ഫോൺ അടുപ്പിച്ചു. ഇതോടെ  പൊലീസുകാരിൽ ഒരാൾ ഫോൺ പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ പൊലീസുകാരിൽ നിന്ന് ഇയാൾ ഫോൺ തട്ടിപ്പറിക്കാൻ യുവാവ് ശ്രമം തുടങ്ങി. ദേഹത്തു തൊടരുതെന്ന് വനിതാ പൊലീസ് ആവർത്തിച്ചു പറഞ്ഞെങ്കിലും ഇത് കേൾക്കാതെ ഇയാൾ ഫോൺ കൈക്കലാക്കാൻ ശ്രമിച്ചു.

വനിതാ പൊലീസ് എസ്ഐ യുവാവിന്റെ ഫോട്ടോയെടുക്കാൻ ശ്രമിച്ചപ്പോൾ ഫോട്ടോയ്ക്കായി പോസ് ചെയ്യുകയായിരുന്നു ഇയാൾ. ഒടുവിൽ പാലാ പൊലീസെത്തി മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളം വച്ചതിനു ഇയാളെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. സ്റ്റേഷനിൽ നിന്ന് ജാമ്യത്തിൽ വിടുകയും ചെയ്തു. വനിതാപൊലീസിനെ പരസ്യമായി അപമാനിച്ചയാളെ നിസാര വകുപ്പ് ചാർത്തി ജാമ്യത്തിൽ വിട്ട ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group