മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ചെന്ന് ആരോപിച്ച് എട്ടു വയസ്സുകാരിയെയും പിതാവിനെയും പരസ്യവിചാരണ ചെയ്ത സംഭവം; പിങ്ക് പൊലീസിനെതിരെ എട്ടു വയസ്സുകാരി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി: ആവശ്യപ്പെട്ടത് 50 ലക്ഷം രൂപ നഷ്ടപരിഹാരം
സ്വന്തം ലേഖിക
കൊച്ചി: മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ചെന്ന് ആരോപിച്ച് പരസ്യവിചാരണയ്‌ക്കിരയായ എട്ടു വയസ്സുകാരി പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നഷ്ട പരിഹാരം നല്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
50 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. ചെയ്യാത്ത തെറ്റിന്റെ പേരില്‍ ‘കള്ളി’ എന്ന് വിളിച്ച് അപമാനിച്ചെന്നും പിതാവിനെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആറ്റിങ്ങലില്‍ വച്ചാണ് എട്ടുവയസുകാരിയെയും പിതാവിനെയും പിങ്ക് പൊലീസുദ്യോഗസ്ഥ രജിത പൊതുജനമദ്ധ്യത്തില്‍ അപമാനിച്ചത്.
ഒടുവില്‍ രജിതയുടെ തന്നെ ബാഗില്‍ നിന്നും ഫോണ്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് സംഭവത്തില്‍ പട്ടികജാതി- പട്ടികവര്‍ഗ കമ്മീഷനും ബാലാവകാശ കമ്മീഷനും ഇടപെട്ടിരുന്നു.
രജിതയെ യൂണിഫോമിലുള്ള ജോലിയില്‍ നിന്ന് ഒഴിവാക്കാനും ഉത്തരവിട്ടു. കുറ്റക്കാരിയാണെന്ന് തെളിഞ്ഞതോടെ രജിതയെ സ്ഥലം മാറ്റുകയായിരുന്നു.
ഇത് ചൂണ്ടിക്കാട്ടി പലര്‍ക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതോടെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി