പിങ്ക് പൊലീസിനെ ആക്രമിച്ച യുവാവ് അ‌റസ്റ്റിൽ; അയൽവക്ക വഴക്ക് തീര്‍ക്കാനെത്തിയ പിങ്ക് പൊലീസിന് നേരെയാണ് ആക്രമണമുണ്ടായത്

Spread the love

ചെങ്ങന്നൂര്‍: പിങ്ക് പൊലീസിനെ ആക്രമിച്ച യുവാവ് അറസ്‌റ്റിൽ. അയൽവക്ക വഴക്ക് തീര്‍ക്കാനെത്തിയ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലെ പിങ്ക് പട്രോൾ യൂനിറ്റ് -3യിലെ വനിത സി.പി.ഒ റിനി മാത്യുവാണ് (32) കൃത്യനിർവഹണത്തിനിടെ ആക്രമണത്തിനിരയായത്.

video
play-sharp-fill

സംഭവവുമായി ബന്ധപ്പെട്ട് പാണ്ടനാട് പടിഞ്ഞാറ്റും മുറിയില്‍ ഇല്ലിമല ഒത്ത‍െൻറ കുന്നില്‍ അനുഭവനില്‍ കെ. അനുവിനെയാണ് (38) പിടികൂടിയത്.

ഇഷ്ടികകൊണ്ടുള്ള ഏറിൽ സാരമായി പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group