മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കി,വാഹനങ്ങൾ തടഞ്ഞു..! മാറിപ്പോകാൻ നിർദ്ദേശം ; പ്രകോപിതനായ യുവാവ് കോൺക്രീറ്റ് കട്ട കൊണ്ട് പിങ്ക് പൊലീസിന്‍റെ വാഹനം അടിച്ചു തകർത്തു; അറസ്റ്റ്
സ്വന്തം ലേഖകൻ
പുനലൂർ: പിങ്ക് പൊലീസിന്‍റെ വാഹനം അടിച്ചു തകർത്ത പ്രതി പിടിയിൽ. വാഴവിള സ്വദേശി ഹരിലാലിനെയാണ് പൊലീസ് പിടികൂടിയത്.കൊല്ലം പുനലൂർ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപത്തുവെച്ചാണ് ഇയാള്‍ പൊലീസിന്‍റെ കാർ അടിച്ച് തകർത്തത്.
ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ യാണ് സംഭവം.മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുകയും വാഹനങ്ങൾ തടയുകയും ചെയ്ത ഹരിലാലിനോട് സ്ഥലത്ത് നിന്നും മാറി പോകാൻ പിങ്ക് പൊലീസ് ആവശ്യപ്പെട്ടിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിൽ പ്രകോപിതനായാണ് പ്രതി ആക്രമണം നടത്തിയത്. റോഡരികിൽ കിടന്ന കോൺക്രീറ്റ് കട്ട ഉപയോഗിച്ച് പിങ്ക് പോലീസിന്റെ കാറിൻറെ പിന്നിലെ ചില്ല് ഇടിച്ചു തകർക്കുകയായിരുന്നു.
വിവരമറിഞ്ഞ് കൂടുതൽ പോലീസ് എത്തിയാണ് ഹരിലാലിനെ പിടികൂടിയത്. മോഷണ കേസിലും ലഹരി മരുന്നു കേസിലും അടിപിടി കേസിലും ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഹരിലാലിനെ റിമാൻഡ് ചെയ്തു.
Third Eye News Live
0
Tags :