
സ്വന്തം ലേഖകൻ
കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നഷ്‌ടപരിഹാരം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും.
സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമായി നില നിൽക്കുന്നതല്ലെന്നാണ് സർക്കാരിന്റെ വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസ് ഉദ്യോഗസ്‌ഥയുടെ വ്യക്‌തിപരമായ വീഴ്‌ചകൾക്ക് നഷ്‌ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യത ഇല്ലെന്നും സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നുമാണ് ആവശ്യം.
പിങ്ക് പോലീസ് പരസ്യ വിചാരണ ചെയ്‌ത എട്ടുവയസുകാരിക്ക് ഒന്നര ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് ഡിസംബർ 22നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.



