
കോട്ടയം: നാവില്‍ കപ്പലോടിക്കുന്ന രുചിയുമായി പൈനാപ്പിള്‍ കൊണ്ടൊരു അച്ചാർ തയ്യാറാക്കിയാലോ? പെട്ടെന്ന് കേടാകാത്ത രീതിയില്‍ തയ്യാറാക്കുന്നതിനാല്‍ ഇത് കുറച്ചു ദിവസങ്ങള്‍ സൂക്ഷിച്ചു വെക്കാനും സാധിക്കും.
ചേരുവകള്‍
പൈനാപ്പിള്‍- 2 കപ്പ്
ഇഞ്ചി- 2 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി- 20
നല്ലെണ്ണ- 1 ടേബിള്‍സ്പൂണ്‍
ജീരകം- 1/2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1/4 ടേബിള്‍സ്പൂണ്‍
പച്ചമുളക്- 8
സവാള- 1
കുരുമുളക്- 1 ടേബിള്‍സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
പഞ്ചസാര- 1/4 കപ്പ്
വിനാഗിരി- 1/4 കപ്പ്
കായം- 1 ടീസ്പൂണ്‍
വറ്റല്‍മുളക് ചതച്ചത്- 1 ടേബിള്‍സ്പൂണ്‍
മല്ലിയില- 1/4 കപ്പ്
നാരങ്ങ ജ്യൂസ്- 1

Whatsapp Group 1 | Whatsapp Group 2 |Telegram Group
തയ്യാറാക്കുന്ന വിധം
രണ്ട് പൈനാപ്പിള്‍ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം. ഇഞ്ചി വെളുത്തുള്ളി എന്നിവ അരച്ചെടുക്കാം. ഒരു പാൻ അടുപ്പില്‍ വച്ചു ചൂടാക്കാം. അതിലേയ്ക്ക് നല്ലെണ്ണ ഒഴിക്കാം. എണ്ണ ചൂടായി കഴിയുമ്പോള്‍ കടുക് ചേർത്തു പൊട്ടിക്കാം. ഒപ്പം ജീരകം ചേർക്കാം. ഇതിലേയ്ക്ക് കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം. പച്ചമുളക്, ചതച്ചെടുത്ത ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്തു വഴറ്റാം. അതിന്റെ നിറം മാറി വരുമ്പോള്‍ സവാള അരിഞ്ഞതും ഒരു ടേബിള്‍സ്പൂണ്‍ കുരുമുളകും ചേർക്കാം.
ആവശ്യത്തിന് ഉപ്പ് കാല്‍ കപ്പ് പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കി വഴറ്റിയെടുക്കാം. ഇവ യോജിപ്പിച്ചതിനു ശേഷം ഒരു ടീസ്പൂണ്‍ കായപ്പൊടി, ഒരു ടേബിള്‍സ്പൂണ്‍ വറ്റല്‍മുളക് ചതച്ചത്, കാല്‍ കപ്പ് മല്ലിയില എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കാം. ഒരു നാരങ്ങ പിഴിഞ്ഞ നീര് കൂടി ചേർത്ത് അടുപ്പണയ്ക്കാം. ഇത് തണുക്കാൻ മാറ്റി വയ്ക്കാം. ശേഷം ഈർപ്പമില്ലാത്ത അടച്ചുറപ്പുള്ള പാത്രത്തിലാക്ക സൂക്ഷിക്കാം.



