പിണറായി വിജയൻ തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രി ; തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തോടെ മന്ത്രി തോമസ് ഐസക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എൽ.ഡി.എഫ് തന്നെ അധികാരത്തിൽ വരുമെന്ന് ധനമന്ത്രി തോമസ് ഐസക്. പിണറായി വിജയൻ തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രിയാവുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നാണ് ് ധനമന്ത്രി തോമസ് ഐസക് പറയുന്നത്.
എന്നാൽ ആരൊക്കെയാണ് ടീമിലുണ്ടാകുക എന്ന് പറയുന്ന പതിവൊന്നും ഞങ്ങളുടെ പാർട്ടിയിലില്ല. പാർട്ടി അത് തീരുമാനമെടുക്കും. ഇപ്പോ ഉള്ളവർ മാത്രമാണ് കഴിവുള്ളവർ എന്നൊക്കെ പറയാൻ പറ്റില്ല. കഴിവുള്ള ആൾക്കാർ ഇനിയും ഒരുപാട് ഉണ്ടെന്നും തോമസ് ഐസക് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിലെ അടുത്ത സർക്കാരിന്റെ ക്യാപ്റ്റൻ പിണറായി വിജയൻ തന്നെയായിരിക്കും. എന്നാൽ , ടീമിനെ തീരുമാനിക്കുന്നത് പാർട്ടിയായിരിക്കും. ബാക്കിയുള്ളതൊക്കെ പാർട്ടി തീരുമാനിക്കട്ടെയെന്നും തോമസ് ഐസക് വ്യ്ക്തമാക്കി.
അതേസമയം പാർട്ടി പറഞ്ഞാൽ തോമസ് ഐസക് ഇനിയും മത്സരിക്കുമോ എന്ന ചോദ്യത്തിന് അതൊക്കെ അതിന്റെ വഴിക്ക് വന്നോളും എന്നായിരുന്നു അദ്ദേഹം മറുപടി നൽകിയത്.