
തൃശ്ശൂര്‍: മുഖ്യമന്ത്രിയുർെ മകന്
എതിരായ ഇഡി നോട്ടീസില്‍ തുടര്‍ നടപടി ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.ഇ ഡി നോട്ടീസ് കൊടുക്കുമ്പോള്‍ സിപിഎം അഖിലേന്ത്യ സെക്രട്ടറിക്ക് കൂടി നോട്ടീസ് കൊടുക്കുമോ എം എ ബേബി എങ്ങനെ ഇത് അറിഞ്ഞു.
കേസ് ഇല്ലാതായെന്നാണ് എംഎ ബേബി പറഞ്ഞത്.
അദ്ദേഹം എങ്ങിനെയാണ് ഇക്കാര്യം അറിഞ്ഞതെന്നും സതീശന്‍ ചോദിച്ചു,ഇഡി സമന്‍സ് ആവിയായതില്‍ സിപിഎം ബിജെപി ബാന്ധവം ഉണ്ട് ഇടനിലക്കാരുണ്ടെന്നും അദ്ദേഹം കൂട്ടീച്ചേര്‍ത്തു
2023 ഫെബ്രുവരി 14ന് ഇഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ മകന് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൻറെ വിലാസത്തിലായിരുന്നു നോട്ടീസ്. ഈ ദിവസം തന്നെയായിരുന്നു കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വർണ്ണക്കടത്തും ലൈഫ് മിഷൻ തട്ടിപ്പും കത്തിനില്‍ക്കുമ്ബോള്‍ അന്വേഷണം മുഖ്യമന്ത്രിയിലേക്കും കുടുംബത്തിലേക്കും നീങ്ങുമെന്ന അഭ്യൂഹമുണ്ടായിരുന്നു. അതിൻറ ഭാഗമാണ് നോട്ടീസ് എന്നാണ് സൂചന. പക്ഷെ വിവേക് ഹാജരായില്ല. വിവേകിൻറെ മൊഴി എടുക്കാതെ കേസില്‍ ശിവശങ്കർ അടക്കം 11 പ്രതികളെ ചേർത്ത് ഇഡി കുറ്റപത്രം നല്‍കി.
അപ്പോഴും മുഖ്യമന്ത്രിയുടെ മകനെ എന്തിന് വിളിപ്പിച്ചു. ഹാജരാകാതിരിന്നിട്ടും പിന്നീട് എന്ത് കൊണ്ട് സമൻസ് നല്‍കിയില്ല, അന്ന് സമൻസിൻറെ വിവരം പുറത്ത് വരാത്തതിന് കാരണമെന്ത്. അങ്ങിനെ സംശയങ്ങള്‍ ഒരുപാടുണ്ട്. വിവേകിൻറെ പങ്കിന് വേണ്ടത്ര തെളിവില്ലാത്തത് കൊണ്ടാണ് പിന്നീട വിളിപ്പിക്കാത്തതെന്നാണ് ഇഡി ഉദ്യോഗസ്ഥരുടെ വിശദീകരണം.