മാധ്യമ മേഖല തിരിച്ചറിയാത്ത വിധം മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി; ‘ചില മാധ്യമങ്ങൾ കീഴ്വഴങ്ങി നിൽക്കുന്നു, ചിലർ ചെറുത്ത് നിൽക്കുന്നു’

Spread the love

തിരുവനന്തപുരം: മാധ്യമ മേഖല തിരിച്ചറിയാത്ത വിധം മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില മാധ്യമങ്ങൾ കീഴ്വഴങ്ങി നിൽക്കുകയാണ്. ചിലർ ചെറുത്ത് നിൽക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിൽ മാധ്യമമേഖല വലിയ വെല്ലുവിളികൾ നേരിടുകയാണ്.

ഇന്ത്യയിൽ മാധ്യമ സ്വത്രാന്ത്ര്യം ഗുരുതരാവസ്ഥയിലാണ്. മാധ്യമങ്ങളെ വരുതിയിലാക്കാൻ ലക്ഷ്യമിട്ട് ശ്രമം നടക്കുകയാണ്. ജനാധിപത്യ സംവിധാനത്തെ ആകെ ഇത് ബാധിക്കുന്നു. പെഗാസിസ് പോലെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് മാദ്ധ്യമപ്രവർത്തകരെ നിരീക്ഷിക്കാൻ ഉപയോഗിക്കുകയാണ്. മാദ്ധ്യമപ്രവർത്തകരെ വേട്ടയാടുന്നു. മാധ്യമങ്ങൾ സ്വയം സെൻസർഷിപ്പിന് വിധേയരാകാൻ നിർബന്ധിതരാകുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.