‘യുഡിഎഫ് ഭരണകാലത്ത് പാഠപുസ്തകം പോലും ഉണ്ടായിരുന്നില്ല, ഫോട്ടോസ്റ്റാറ്റ് എടുത്ത് കുട്ടികൾക്ക് പഠിക്കേണ്ടിവന്നു; യുഡിഎഫ് ഭരണം കെടുകാര്യസ്ഥതയുടേത്’; പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

Spread the love

വയനാട്: സർക്കാരിന്റെ വാർഷികാഷോഘ പരിപാടിയിൽ സംസാരിക്കുന്നതിനിടെ യുഡിഎഫിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

video
play-sharp-fill

സർക്കാരിന്റെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറയുന്നതിനിടയിൽ യുഡിഎഫ് ഭരണകാലത്ത് പാഠപുസ്തകം പോലും ഉണ്ടായിരുന്നില്ലെന്നും ഫോട്ടോസ്റ്റാറ്റ് എടുത്ത് കുട്ടികൾക്ക് പഠിക്കേണ്ടി വന്നുവെന്നുമാണ് പിണറായി വിജയൻ പറഞ്ഞത്.

‘യുഡിഎഫ് ഭരണം കെടുകാര്യസ്ഥതയുടേതാണ്. ഇപ്പോൾ വിദ്യാഭ്യസ രം​ഗത്ത് വലിയ തോതിലുള്ള കുതിച്ച് ചാട്ടം ഉണ്ടായിട്ടുണ്ട്. പൊതുവിദ്യാഭ്യാസ രംഗത്തെ പശ്ചാത്തല സൗകര്യങ്ങളുടെ വികസനം വളരെ മികച്ചതാണ്. വിദ്യാലയങ്ങളിൽ എല്ലാ സൗകര്യങ്ങളും ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂളുകൾ ഹൈടെക്ക് ആയി മാറിയിട്ടുണ്ട്. ഈ മാറ്റം ഉണ്ടാവാൻ കാരണം ആവശ്യമായ ഫണ്ട് കൃത്യമായി ചിലവഴിച്ചു എന്നതാണ്. നാടിന്റെ ഭാവി കണ്ടുകൊണ്ട് ഫണ്ട് ചിലവിടണം’ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രസം​ഗത്തിനിടെ പറഞ്ഞു.