സംസ്ഥാന സർക്കാരിന് തിരിച്ചടി: പിണറായി സർക്കാരിന്റെ നവകേരള സർവേ ഹൈക്കോടതി റദ്ദാക്കി: സിപിഎം പ്രവർത്തകരെ നിയോഗിച്ച്‌ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് വീടുകള്‍ തോറും കയറി സർവേയുടെ മറവില്‍ രാഷ്‌ട്രീയ പ്രചാരണം നടത്താനുള്ള ആസൂത്രണമാണ് കോടതി തീരുമാനത്തോടെ തടഞ്ഞത്.

Spread the love

കൊച്ചി: പിണറായി സർക്കാരിന്റെ നവകേരള സർവേ ഹൈക്കോടതി റദ്ദാക്കി. സിപിഎം പ്രവർത്തകരെ നിയോഗിച്ച്‌ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് വീടുകള്‍ തോറും കയറി

video
play-sharp-fill

സർവേയുടെ മറവില്‍ രാഷ്‌ട്രീയ പ്രചാരണം നടത്താനുള്ള പിണറായി സർക്കാരിന്റെയും സിപിഎമ്മിന്റെയും ആസൂത്രണമാണ് കോടതി തീരുമാനത്തോടെ തടഞ്ഞത്.

കെഎസ് യു നേതാക്കളാണ് ഹർജിക്കാർ. ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ ബഞ്ചാണ് വിധിച്ചത്. 20 കോടി രൂപ ചെലവില്‍ 80 ലക്ഷം വീടുകളില്‍ നേരിട്ട് സമ്പർക്കം നടത്തി വിവരം ശേഖരിക്കാനെന്ന മറവില്‍ പിണറായി സർക്കാറിന്റെ നേട്ടം പ്രചരിപ്പിക്കുകയായിരുന്നു പദ്ധതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് നിയോഗിക്കുന്നവരെ പോർട്ടല്‍വഴിയാണ് തിരഞ്ഞെടുത്തത്. സിപിഎം-ഡിവൈഎഫ്‌ഐനേതാക്കളെയാണ് ഇതിനായി വിനിയോഗിക്കാൻ കണ്ടെത്തിയത്