
സ: പിണറായി വിജയനും തൈക്കണ്ടിയില്‍ ആണ്ടി മാസ്റ്ററുടെ മകള്‍ കുമാരി ടി. കമലയും ഒരുമിച്ചുള്ള 42 വര്‍ഷങ്ങള്‍’; പിണറായിക്കും കമലയ്ക്കും ഇന്ന് വിവാഹ വാര്‍ഷികം
സ്വന്തം ലേഖകൻ
കണ്ണൂർ : നൽപത്തിരണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് പിണറായി വിജയനും ടി കമലയും. 1979 സെപ്റ്റംബര്‍ 2-ാം തിയതിയായിരുന്നു പിണറായി വിജയനും ടി കമലയും വിവാഹിതരായത്.
വിവാഹ വാര്‍ഷിക ദിനത്തില്‍ പത്‌നിക്കൊപ്പമുള്ള ചിത്രം മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ‘ഒരുമിച്ചുള്ള 42 വര്‍ഷങ്ങള്‍’ എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്നത്തെ പാര്‍ട്ടി ജില്ലാ സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെ പേരിലാണ് കത്ത്. കണ്ണൂര്‍ ജില്ലാക്കമ്മറ്റിയുടെ പേരില്‍ 1-8-1979 അച്ചടിച്ച ക്ഷണക്കത്തില്‍ സമ്മാനങ്ങള്‍ സദയം ഒഴിവാക്കുകയെന്ന് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു.
കത്തിലെ വരികള്‍ ഇങ്ങനെ; സ: പിണറായി വിജയനും തൈക്കണ്ടിയില്‍ ആണ്ടി മാസ്റ്ററുടെ (ഒഞ്ചിയം) മകള്‍ കുമാരി ടി. കമലയും തമ്മിലുള്ള വിവാഹം 1979 സെപ്തംബര്‍ 2-ാം തിയതി ഞായറാഴ്ച്ച രാവിലെ 11 മണിക്ക് തലശേരി ടൗണ്‍ ഹാളില്‍വെച്ച് നടക്കുന്നതാണ്. തദവസരത്തില്‍ താങ്കളുടെ സാന്നിദ്ധ്യമുണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ചടയന്‍ ഗോവിന്ദന്‍, സിക്രട്ടറി, കമ്യൂണിസ്റ്റ് (മാക്‌സിസ്റ്റ്) പാര്‍ട്ടി, കണ്ണൂര്‍ ജില്ലാ കമ്മറ്റി