
സ്വന്തം ലേഖിക
തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയൻ്റെ പഴയ തെരഞ്ഞെടുപ്പ് പ്രചാരണ ഓഡിയോ സന്ദേശം പങ്ക് വെച്ച് വി.ടി ബൽറാം.ഇങ്ങനെയാണ് അദ്ദേഹം കടന്ന് വന്നത്. ഈ വാക്കുകൾക്കാണ് അന്ന് ഇന്നാട്ടിലെ ജനങ്ങൾ പിന്തുണ നൽകിയത്.
അദ്ദേഹം വന്നു എല്ലാം ശരിയായി’ – ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. 2016 തെരഞ്ഞെടുപ്പ് ഓഡിയോ സന്ദേശമാണ് ബൽറാം പങ്കുവെച്ചത്. ഓഡിയോയിൽ മുഖ്യമന്ത്രി പറയുന്നത് ഇങ്ങനെ:

Whatsapp Group 1 | Whatsapp Group 2 |Telegram Group
“നമസ്കാരം ഞാൻ പിണറായി വിജയൻ, വികസനത്തിന്റെ പേരിൽ എന്തൊക്കെയാണ് ചിലർ കാട്ടിക്കൂട്ടുന്നത്, വെറുതേ കല്ലിടുന്നതാണോ വികസനം? പ്രകൃതിയെ തകർത്താണോ പുരോഗതി വരേണ്ടത്. മനുഷ്യത്വമില്ലെങ്കിൽ എന്ത് വികസനം? ഉത്തരവാദിത്വവും മനുഷ്യത്വവുമുളള വികസനത്തിന് എൽഡിഎഫിനൊപ്പം അണി നിരക്കൂ. എൽഡി എഫ് വരും എല്ലാം ശരിയാകും.”
അതേസമയം സംസ്ഥാന വ്യാപകമായി സിൽവർലൈൻ കല്ലിടലിനെതിരെ വ്യാപക പ്രതിഷേധം തുടരുകയാണ്. സെക്രട്ടേറിയറ്റ് മതിൽ ചാടി കടന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതീകാത്മക കെ റെയിൽ കുറ്റികൾ സ്ഥാപിച്ചു. വേണ്ടിവന്നാൽ ക്ലിഫ് ഹൗസിൽ കുറ്റി നടുമെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു.
കോഴിക്കോട് കല്ലായിൽ സിൽവർ ലൈൻ സർവേക്കല്ലുകൾ കല്ലായിപ്പുഴയിൽ വലിച്ചെറിഞ്ഞ് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ. റോഡിൽ മാർക്ക് ചെയ്യാനായി ഉദ്യോഗസ്ഥർ കൊണ്ടുവന്ന പെയിന്റ് പ്രവർത്തകർ തട്ടിമറിച്ചതിനെ തുടർന്ന് സംഘർഷമുണ്ടായി.



