play-sharp-fill
മുഖ്യമന്ത്രിയുടെ സന്ദർശനം; പ്രതിഷേധ സാധ്യത; പാലക്കാട് ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ

മുഖ്യമന്ത്രിയുടെ സന്ദർശനം; പ്രതിഷേധ സാധ്യത; പാലക്കാട് ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ

സ്വന്തം ലേഖകൻ

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ കസ്റ്റഡിയില്‍.ഏഴ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.പാലക്കാട് സൗത്ത് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

രണ്ട് ഏരിയ കമ്മിറ്റി ഓഫീസുകളുടെ ഉദ്ഘാടനമടക്കം പാലക്കാട് മൂന്ന് പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. കഴിഞ്ഞദിവസം കൊച്ചിയിലും കോട്ടയത്തും യൂത്ത് കോൺ​ഗ്രസിന്റെ നേതൃത്വത്തിൽ വലിയ പ്രതിഷേധം നടന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരമൊരു സാഹചര്യം പാലക്കാടും ഉണ്ടാവാതിരിക്കാനാണ് കരുതൽ തടങ്കൽ. രാവിലെ 11ഓടെയാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി. പാലക്കാട് ഏരിയ കമ്മിറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിക്കുക.

ഇവിടേക്ക് എത്തുമ്പോൾ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഈ സാഹചര്യത്തിലാണ് നടപടി.