മകന് ഇഡി സമൻസ് ലഭിച്ചിട്ടില്ല;താൻ നടത്തിയത് സുതാര്യമായ രാഷ്ട്രീയ പ്രവർത്തനമാണ്; കളങ്കിതമായ പ്രവർത്തനമില്ല; രണ്ട് മക്കളിലും അഭിമാനം മാത്രമെന്ന് മുഖ്യമന്ത്രി

Spread the love

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിനെതിരായ ഇ ഡി സമൻസിൽ പ്രതികരിച്ച് മുഖ്യമന്ത്രി; തന്റെ രാഷ്ട്രീയ പ്രവർത്തനം സുതാര്യമാണെന്നും മകന് ഇ ഡി സമൻസ് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

video
play-sharp-fill

തന്റെ രണ്ട് മക്കളിലും അഭിമാനമാണുള്ളത്. ജോലി, വീട് എന്ന രീതിയിൽ മാത്രം ജീവിക്കുന്നയാളാണ് മകൻ. ഇ ഡി സമൻസ് ആർക്കാണ് അയച്ചത്? ആരുടെ കയ്യിലാണ് സമൻസ് കൊടുത്തത്? ഒരു സമൻസും ക്ലിഫ് ഹൗസിൽ വന്നില്ല. വിവേക് അത്തരമൊരു കാര്യം പറഞ്ഞിട്ടുമില്ലെന്ന് പിണറായി വിജയൻ പറഞ്ഞു.

താൻ നടത്തിയത് സുതാര്യമായ രാഷ്ട്രീയ പ്രവർത്തനമാണ്; കളങ്കിതമായ പ്രവർത്തനം ഇല്ല. പലതും ഉള്ളാലെ ചിരിച്ച് വിടുകയാണ് പതിവ്. പത്ത് വർഷത്തിനിടെ അഭിമാനിക്കാൻ പല കാര്യങ്ങളും ഉണ്ട്. നാട്ടിൽ നടക്കുന്ന കാര്യങ്ങളാണ് അതിന് തെളിവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഷ്ട്രീയ ലക്ഷ്യത്തോടെ ഏതെങ്കിലും ഏജൻസി വന്നാൽ വിലപ്പോകുമോ? പൊതു ജീവിതം കളങ്കരഹിതമായി കൊണ്ടുപോകാനാണ് ശ്രമം. അതിൽ അഭിമാനമുണ്ട്. കുടുംബവും അതിനൊപ്പം നിന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇ ഡി സമൻസ് ലഭിച്ചു എന്ന് പറയുന്ന മകനെ നിങ്ങൾ കണ്ടിട്ടുണ്ടോ? ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ടെന്ന് പോലും അവന് അറിയില്ല. ജോലി, വീട് എന്ന് പറഞ്ഞ് ജീവിക്കുന്ന ആളാണ് വിവേക് കിരൺ. മകനെ കുറിച്ചോർത്ത് അഭിമാനം മാത്രമാണ്. ഇ ഡി സമൻസ് ആർക്കാണ് അയച്ചത്?

ആരുടെ കയ്യിലാണ് സമൻസ് കൊടുത്തത്? ഒരു സമൻസും ക്ലിഫ് ഹൗസിൽ വന്നിട്ടില്ല. സമൻസിനെ കുറിച്ച് ഒരു വിവരവും ഇല്ല. വിവേക് അത്തരമൊരു കാര്യം പറഞ്ഞിട്ടുമില്ല. രണ്ട് മക്കളെ കുറിച്ചും തനിക്ക് അഭിമാനം മാത്രമാണ് ഉള്ളത്- അദ്ദേഹം പറഞ്ഞു.