
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ വാർത്താ സമ്മേളനത്തിനിടെ ചില മാധ്യമപ്രവർത്തകർ മനഃപൂർവം ബഹളമുണ്ടാക്കിയത് നിർഭാഗ്യകരമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുന്ന രീതിയാണ് താൻ സ്വീകരിക്കാറുള്ളതെന്നും എന്നാൽ ചിലർ പ്രത്യേക അജൻഡയോടെ പെരുമാറുന്നത് ദൗർഭാഗ്യകരം ആണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഘട്ടമായതിനാൽ ഏതാണ്ട് എല്ലാ ദിവസവും മാധ്യമങ്ങളെ കാണാറുണ്ട്. സാധാരണപോലെത്തന്നെ കഴിഞ്ഞദിവസവും സംസാരിച്ച് മടങ്ങിയപ്പോൾ, മറുപടി നൽകിയില്ലെന്നും ചില പ്രത്യേക ചാനലുകൾക്ക് മാത്രമേ അവസരം നൽകിയുള്ളൂ എന്നും പറഞ്ഞ് ചിലർ ബഹളമുണ്ടാക്കി. ഇത് വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കാര്യങ്ങൾ വക്രീകരിക്കാൻ ശ്രമിക്കുന്നു എന്നതിന്റെ പുതിയ തെളിവുകൂടിയാണിത്. മാധ്യമപ്രവർത്തകരുടെ മനസ്സിലുള്ള ചോദ്യങ്ങൾക്കല്ല, മറിച്ച് തന്റെ മുന്നിൽ വരുന്ന ചോദ്യങ്ങൾക്കാണ് മറുപടി നൽകുന്നത്. മനസ്സിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയില്ല. ഏത് ചോദ്യത്തിനും മറുപടി പറയുന്ന രീതിയാണ് തന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


