ആലപ്പുഴ: നാലു വോട്ടിനു വേണ്ടി എല്‍ഡിഎഫ് രാഷ്ട്രീയ ചെറ്റത്തരം കാട്ടില്ലെന്നും യുഡിഎഫ് സംഘപരിവാറുമായി സഖ്യത്തിനു ശ്രമിക്കുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംഘപരിവാറുമായി തുറന്ന സഖ്യത്തിന് യുഡിഎഫ് ശ്രമിക്കുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി. ഒരു വർഗീയ ശക്തികളുമായി സഖ്യത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തൃശൂരില്‍ ജയിച്ചത് കോണ്‍ഗ്രസ് വോട്ട് കൊണ്ടാണ്.
തൃശൂരില്‍ എല്‍ഡിഎഫിന് വോട്ട് കൂടി. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും ഒന്നിച്ചാണ് എല്‍ഡിഎഫിനെ നേരിട്ടത്. കോലീബി സഖ്യം ജനം മറന്നിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരെയും കൂടെക്കൂട്ടാനുള്ള ഗതികേടിലേക്ക് ലീഗ് പോയി. അതുകൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമിയുമായി തുറന്ന സഖ്യത്തിലേക്ക് പോകുന്നത്. ന്യൂനപക്ഷ വർഗീയതയ്ക്കെതിരേ ലീഗ് നിലപാട് എടുത്തില്ലെങ്കില്‍ ആത്മഹത്യാപരമായിരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.