മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കാഞ്ഞിരപ്പള്ളിയില്‍; വാർത്താസമ്മേളനത്തില്‍ ഡീല്‍ ആരോപണം കടുപ്പിക്കും; മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിവാദമാക്കുന്നത് മാധ്യമങ്ങളെന്ന് ബിനോയ് വിശ്വം

Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കാഞ്ഞിരപ്പള്ളിയില്‍.

video
play-sharp-fill

ഇന്ന് നടക്കുന്ന വാർത്താസമ്മേളനത്തില്‍ ഡീല്‍ ആരോപണം കടുപ്പിക്കും.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിവാദമാക്കുന്നത് മാധ്യമങ്ങളെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റേതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വിവാദ പരാമർശങ്ങളില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാധ്യമങ്ങളാണ് പ്രയോഗങ്ങള്‍ വിവാദമാക്കിയത്. ഒരു വ്യക്തി പറയും പോലെ മറ്റൊരു വ്യക്തി പറയില്ല. ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കരാനെ പോലെയാണ് ഡീല്‍ ആരോപണം പ്രതിപക്ഷനേതാവ് ഉന്നയിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.