play-sharp-fill
വിഎസിന്റെ പഴയ ആയുധം പൊടിതട്ടിയെടുത്ത് പിസി; പിണറായിയെ പ്രകോപിപ്പിക്കാനുള്ള തന്ത്രത്തില്‍ ആരും വീഴില്ലന്ന് നേതാക്കൾ; ജോര്‍ജിന്റെ ആക്ഷേപങ്ങളില്‍ പ്രതികരിക്കില്ല; മാധ്യമ ചര്‍ച്ചയും ഒഴിവാക്കും; കരുതലോടെ നീങ്ങാന്‍ സിപിഎം ധാരണ

വിഎസിന്റെ പഴയ ആയുധം പൊടിതട്ടിയെടുത്ത് പിസി; പിണറായിയെ പ്രകോപിപ്പിക്കാനുള്ള തന്ത്രത്തില്‍ ആരും വീഴില്ലന്ന് നേതാക്കൾ; ജോര്‍ജിന്റെ ആക്ഷേപങ്ങളില്‍ പ്രതികരിക്കില്ല; മാധ്യമ ചര്‍ച്ചയും ഒഴിവാക്കും; കരുതലോടെ നീങ്ങാന്‍ സിപിഎം ധാരണ

സ്വന്തം ലേഖിക

തിരുവനന്തപുരം: ലൈംഗിക പീഡനാരോപണത്തില്‍ അറസ്റ്റിലായ ശേഷം പുറത്തുവന്ന ജനപക്ഷം നേതാവ് പി.സി ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങള്‍
അവഗണിക്കാനാണ് സിപിഎം തീരുമാനം.

ഇതു സംബന്ധിച്ച പാര്‍ട്ടി ചര്‍ച്ചകളിലും ആരും പങ്കെടുക്കില്ല. നിയമസഭയിലും കുരതലോടെ മാത്രമേ ചര്‍ച്ചകളില്‍ പങ്കെടുക്കൂ. എകെജി സെന്റര്‍ ആക്രമണത്തിലും പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇനി രാഷ്ട്രീയ ആരോപണം സിപിഎം ഉന്നിയിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോര്‍ജിന്റെ ലക്ഷ്യം മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കാനാണ്. അതിനാല്‍ ആരോപണങ്ങളെ അവഗണിക്കാനാണ് പാര്‍ട്ടി തീരുമാനം. ജോര്‍ജിന്റെ പ്രകോപനത്തില്‍ വീഴേണ്ടെന്നും എന്നാല്‍ ആരോപണം യുഡിഎഫ് ഉന്നയിച്ചാല്‍ അപ്പോള്‍ പ്രതികരിക്കുന്നത് ആലോചിക്കാമെന്നുമാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. പി സി ജോര്‍ജുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സിപിഎം നേതാക്കള്‍ പങ്കെടുക്കില്ല. സൈബര്‍ സഖാക്കളും ഈ വിഷയത്തില്‍ കരുതല്‍ തുടരും.

സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലില്‍ ഇഡി അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ഇതെല്ലാം. ലൈംഗിക പീഡനക്കേസില്‍ റിമാന്‍ഡ് ചെയ്യാതെ പി.സി. ജോര്‍ജിന് മജിസ്ട്രേറ്റ് കോടതി നല്‍കിയ ജാമ്യം റദ്ദാക്കാനുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായേക്കും. ജാമ്യം നല്‍കിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം. ലൈംഗിക പീഡനക്കേസില്‍ വിശദമായ വാദം കേട്ടതിന് ശേഷമാണ് പി.സി ജോര്‍ജിനു മജിസ്ട്രേറ്റ് കോടതി ആദ്യംദിനം തന്നെ ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്ത അന്ന് തന്നെ പി.സി. ജോര്‍ജ് ജാമ്യത്തിലിറങ്ങിയതോടെ മുഖം നഷ്ടപ്പെട്ടത് ആഭ്യന്തര വകുപ്പിന്റേതാണ്.

ഇതു രണ്ടാംതവണയാണു പി.സി ജോര്‍ജിന്റെ കാര്യത്തില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ നാണം കെടുന്നത് എന്നതാണ് ശ്രദ്ധേയം. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യം കിട്ടി. പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്ത് വന്ന ജോര്‍ജിന്റെ ആരോപണങ്ങളുടെ മുന മുഴുവന്‍ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് കേന്ദ്രീകരിച്ചതായിരുന്നു സ്വര്‍ണക്കടത്ത് കേസിലെ വിവാദങ്ങള്‍.
പിന്നാലെ ജോര്‍ജിനെതിരെ ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്ത് അതിന്മേല്‍ ചോദ്യം ചെയ്യാന്‍ വിളിച്ച്‌ വരുത്തിയ സമയത്താണ് സോളാര്‍ കേസിലെ പ്രതിയുടെ പരാതിയില്‍ ലൈംഗികാത്രിക്രമത്തിന് അറസ്റ്റ് ചെയ്യുന്നത്.

ഫാരീസ് അബൂബക്കര്‍ ആക്ഷേപം അടുത്ത രാഷ്ട്രീയ വിവാദമാകുമെന്നും ഉറപ്പാണ്. ഫാരീസ് അബുബക്കര്‍ വിവാദം മുൻപും സിപിഎമ്മിന് തലവേദനയുണ്ടാക്കിയതാണ്. അന്നത്തെ ഭൂതത്തെ പി.സി ജോര്‍ജ് വീണ്ടും തുറന്നുവിട്ടിരിക്കുന്നത്.
വി എസ് അച്യുതാനന്ദനാണ് ഫാരീസിനെ ആദ്യം പ്രതിക്കൂട്ടിലാക്കിയത്. കളങ്കിത വ്യക്തിത്വം എന്നാണ് വിശദീകരിച്ചത്. അതിന് ശേഷം ഫാരീസ് കൈരളി ടിവിയില്‍ അഭിമുഖവുമായി എത്തി. വി എസ് ഉയര്‍ത്തിയ ആരോപണത്തോട് പോലും പിണറായി പ്രതികരിച്ചിരുന്നില്ല. ഇതെല്ലാം നിയമസഭയില്‍ ചര്‍ച്ചയായാല്‍ എന്തു ചെയ്യുമെന്ന ചര്‍ച്ചയും സിപിഎമ്മില്‍ സജീവമാണ്.

പിണറായിയുടെ കുടുംബത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ സഭയില്‍ ഉയര്‍ന്നാല്‍ ഭരണപക്ഷം തന്നെ പ്രതിഷേധവുമായി എത്തും. സഭ തടസ്സപ്പെടുത്തിയും മറ്റും പ്രതിപക്ഷ ആരോപണത്തെ നേരിടാനാണ് സിപിഎം ആലോചനയെന്നാണ് സൂചന. പി.സി ജോര്‍ജ് ഉന്നയിച്ച ആരോപണത്തില്‍ തെളിവുണ്ടെങ്കില്‍ കൊടുക്കട്ടെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു. ജോര്‍ജിന്റെ അറസ്റ്റില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പീഡനപരാതിയിലെ അറസ്റ്റിനും ജാമ്യത്തിനും പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജോര്‍ജ് രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി പ്രതീക്ഷിച്ചതിലും അപ്പുറത്തേക്ക് കാര്യങ്ങള്‍ പിസി ജോര്‍ജ് വിളിച്ചു പറഞ്ഞു.