ശിവശങ്കറും ബിനീഷും കുടുങ്ങിയതോടെ വിളിച്ചുവരുത്തിയ കേന്ദ്ര ഏജൻസികൾക്കെതിരെ വടിയെടുത്ത് പിണറായി വിജയൻ ; സി.ബി.ഐയെ നിരോധിക്കുന്നതിനൊപ്പം ഇ.ഡിയേയും തടുക്കാൻ വഴികൾ തേടി സംസ്ഥാന സർക്കാർ : അന്വേഷണത്തിന് തടയിടാൻ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി

ശിവശങ്കറും ബിനീഷും കുടുങ്ങിയതോടെ വിളിച്ചുവരുത്തിയ കേന്ദ്ര ഏജൻസികൾക്കെതിരെ വടിയെടുത്ത് പിണറായി വിജയൻ ; സി.ബി.ഐയെ നിരോധിക്കുന്നതിനൊപ്പം ഇ.ഡിയേയും തടുക്കാൻ വഴികൾ തേടി സംസ്ഥാന സർക്കാർ : അന്വേഷണത്തിന് തടയിടാൻ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്തു കേസിൽ സംസ്ഥാന സർക്കാരിനെതിരെ വിവാദങ്ങൾ തലപൊക്കിയതോടെ അന്വേഷണത്തിനായി സംസ്ഥാന സർക്കാർ ക്ഷണിച്ച് വരുത്തിയാണ് കേന്ദ്ര അന്വേഷണ എജൻസികളെ. എന്നാൽ ലൈഫ് മിഷനിലെ അടക്കം അഴിമതികൾ വെളിച്ചത്തുവന്നതോടെ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് തടയിടാൻ തലപുകഞ്ഞ് ആലോചിക്കുകയാണ് സർക്കാർ.

ഇതിന്റെ ഭാഗമായി സിബിഐക്ക് കേരളത്തിൽ നിരോധനം ഏർപ്പെടുത്താനുള്ള ചർച്ചകളിലേക്ക് വരെ കടക്കുകയും ചെയ്തു. ഇതിന്റെ പിന്നാലെ ഇഡിയെയും നിരോധിക്കാനുള്ള വഴികൾ തേടുകയാണ് പിണറായി സർക്കാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനായി അഡ്വക്കറ്റ് ജനറലിനോടു നിയമോപദേശം തേടിയെന്നാണു സൂചനകൾ. ഇഡി ആവശ്യപ്പെട്ട രേഖകൾ കൈമാറുന്ന കാര്യത്തിൽ നിയമോപദേശം ലഭിച്ച ശേഷം തീരുമാനമെടുത്താൽ മതിയെന്ന് ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകിയിട്ടുണ്ട്.

എം.ശിവശങ്കർ വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ റിപ്പോട്ട്. ശിവശങ്കറിന്റെ വരവിൽ കവിഞ്ഞ ഈ സമ്പാദ്യവും നിക്ഷേപവും എവിടെ നിന്നു വന്നുവെന്നു കണ്ടെത്തേണ്ടതു കേസിന്റെ നിലനിൽപ്പിന് അനിവാര്യമാണ്. ശിവശങ്കർ ഇതേക്കുറിച്ചു മറുപടി നൽകാതെ വന്നതോടെയാണ് ിവശങ്കർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഐടി സെക്രട്ടറി എന്നീ നിലകളിൽ നടത്തിയ മുഖ്യ ഇടപെടലുകൾ ഇഡി പരിശോധിക്കുന്നത്.

കെഫോൺ ഉൾപ്പെടെ സംസ്ഥാനസർക്കാരിന്റെ നാല് വൻകിടപദ്ധതികൾ പരിശോധിക്കാനുള്ള ഇ.ഡി. നീക്കത്തിന് തടയിടാനാണ് സർക്കാർ നീക്കം. അതേസമയം കേന്ദ്രസർക്കാരിനുകീഴിലെ അന്വേഷണ ഏജൻസികൾ സംസ്ഥാന സർക്കാരിന്റെ പദ്ധതികളെക്കുറിച്ച് അന്വേഷിക്കാൻ നടത്തുന്ന നീക്കങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

രേഖകളുമായി ചോദ്യംചെയ്യാനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ലൈഫ് മിഷൻ സിഇഒ. യു.വി.ജോസിന് ഇ.ഡി. നോട്ടീസ് നൽകിയത് വാട്‌സാപ്പ് സന്ദേശംവഴിയായിരുന്നു.എന്നാൽ കേട്ടുകേൾവിപോലുമില്ലാത്ത നടപടിയായിരുന്നു ഇതെന്നാണ് സർക്കാർവൃത്തങ്ങളുടെ വിലയിരുത്തൽ.