ജി സുധാകരനും ടികെ ഗോവിന്ദനും പാർട്ടിയോട് കാണിച്ചത് വഞ്ചനയാണ്; എതിരാളികളുമായി ചേർന്ന് ഇവർ പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Spread the love

തിരുവനന്തപുരം: ജി സുധാകരനും ടികെ ഗോവിന്ദനും പാർട്ടിയോട് കാണിച്ചത് വഞ്ചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  എതിരാളികളുമായി ചേർന്ന് ഇവർ പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ജി സുധാകരനെ അവഗണിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

video
play-sharp-fill

‘പാർട്ടിക്കകത്ത് ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെട്ട നേതാവാണ് ജി സുധാകരൻ. നല്ല പരിഗണനയാണ് എല്ലാഘട്ടത്തിലും അദ്ദേഹത്തിന് നല്‍കിയത്. അവഗണിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ല. അത് അദ്ദേഹത്തിന് തന്നെ ബോദ്ധ്യമുള്ള കാര്യമാണ്. പ്രായപരിധി പാർട്ടി കോണ്‍ഗ്രസ് എടുത്ത തീരുമാനമാണ്. ആർക്കും മാറ്റാൻ കഴിയുന്നതല്ല.

പ്രാപ്തരായ സഖാക്കള്‍ 75 വയസിന്റെ പ്രായപരിധിവച്ച്‌ മാറിനില്‍ക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ഒരാളായിട്ടാണ് ജി സുധാകരനും വന്നത്. എന്നാല്‍ ആലപ്പുഴയിലെ പാർട്ടി എല്ലാ കാര്യങ്ങളിലും അദ്ദേഹത്തെ വിളിക്കുന്നുണ്ട്. അദ്ദേഹത്തിനായി ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒരു മുറി ഒഴിച്ചിട്ടിട്ടുണ്ട്. അദ്ദേഹവുമായി സംസാരിക്കാൻ ഞാൻ ശ്രമിച്ചു. മൂന്ന് തവണ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group