
കണ്ണൂര്‍: എതിരാളികള്‍ നേരിയും നെറിയും ഉപേക്ഷിക്കുകയാണെന്നും നേരായ രീതിയില്‍ എല്‍ഡിഎഫിനെ എതിര്‍ക്കാൻ അവര്‍ക്ക് പറ്റുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മമ്പറത്ത് നടക്കുന്ന ധര്‍മടം മണ്ഡലത്തിലെ എല്‍ഡിഎഫ് കണ്‍വെൻഷനില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കണ്‍വെൻഷനില്‍ പങ്കെടുക്കുന്നുണ്ട്. എതിരാളികള്‍ എല്‍ഡിഎഫിനെതിരെ നുണകള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുകയാണെന്നും വീടുകളില്‍ കയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. ഗീബല്‍സിനെ കടത്തി വെട്ടുന്ന രീതിയിലാണ് എതിരാളികള്‍ പ്രവർത്തിക്കുന്നത്. കേരളം നല്‍കുന്ന നേറ്റിവിറ്റി കാർഡ് ആർക്കും എതിർക്കാൻ കഴിയില്ല. ഞാൻ കേരളത്തിന്‍റെ സന്തതി ആണ് എന്നാണത്.
അതുപോലും അംഗീകരിക്കാൻ സംഘപരിവാർ തയ്യാറല്ല. എല്ലാവരെയും വീട്ടില്‍ ചെന്ന് കാണണം. നുണകള്‍ ഓരോന്നും പൊളിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. സ്ഥാനാർത്ഥി എന്ന നിലയില്‍ എല്ലാവരെയും കാണാൻ പ്രയാസമുണ്ട്. അത് എല്ലാവരും മനസ്സിലാക്കുമെന്ന് കരുതുന്നു. സംസ്ഥാനത്ത് എല്ലായിടത്തും എത്തണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആ പരിമിതി മനസ്സിലാക്കി പ്രചാരണം ഏറ്റെടുക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. കണ്‍വെൻഷനിലല്‍ വെച്ച് പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസികള്‍ മുഖ്യമന്ത്രിക്ക് പത്രിക സമര്‍പ്പിക്കുമ്പോള്‍ കെട്ടിവെക്കാനുള്ള പണം നല്‍കി.



