
രാജ്യത്തെ നിയമവ്യവസ്ഥയെ അംഗീകരിക്കാത്ത തീവ്രവാദസംഘടനയാണ് ജമാഅത്തെ ഇസ്ലാമി എന്ന് പറഞ്ഞ് ഹൈക്കോടതിയില്‍ സത്യവ്യങ്മൂലം നൽകിയ യുഡിഎഫ് സർക്കാറിന് ഇന്ന് ജമാഅത്തെ ഇസ്ലാമി എങ്ങനെ തങ്കക്കുടമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജമാഅത്ത് നിലപാട് മാറ്റിയിട്ടില്ല എന്നും എന്നാല്‍ കോണ്‍ഗ്രസ് നിലപാട് മാറ്റിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
4 വോട്ടിന് വേണ്ടി പ്രത്യയശാസ്ത്ത്തില്‍ വെള്ളം ചേർത്തു. ജമാഅത്തെ ഇസ്ലാമിക്ക് അനുകൂലമായി ഒരു നിലപാടും സിപിഐഎം സ്വീകരിച്ചിട്ടില്ല. പറയേണ്ട കാര്യങ്ങള്‍ പറയുന്നതില്‍ മടി കാണിക്കുന്നവരല്ല തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയെ ആരും ശുദ്ധീകരിക്കാൻ നോക്കണ്ട. അങ്ങനെ ശുദ്ധികരിക്കപ്പെടുന്നവരല്ല, ആഗോള സംഘടനയാണ് അവരെന്നും അവർക്ക് പലയിടങ്ങളിലും പലമുഖങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



